Header Ads

ad728
  • Breaking News

    പയ്യാവൂർ ഗ്രാമ പഞ്ചായത്തിന്റെ ജനകീയനായ സെക്രട്ടറി കെ.കെ.രാജേഷ് പടിയിറങ്ങി



    പയ്യാവൂർ: പയ്യാവൂർ ഗ്രാമ പഞ്ചായത്തിന്റെ ജനകീയനായ സെക്രട്ടറി കെ.കെ.രാജേഷ് പടിയിറങ്ങി. ഒരു ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് സമൂഹത്തിൽ എങ്ങനെ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കും എന്നതിന് മാതൃകയാണ്  പയ്യാവൂർ പഞ്ചായത്ത് സെക്രട്ടറി കുറുമാത്തൂർ സ്വദേശിയായ കെ കെ രാജേഷ്.ശ്രീകണ്ഠപുരം വിഷൻ....പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ രണ്ട് വർഷം മുൻപാണ് സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചത്.സെക്രട്ടറി എന്ന നിലയിൽ പൊതുജനങ്ങൾക്ക് ഗ്രാമപഞ്ചായത്തിൻ്റെ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്തുന്നതോടൊപ്പം. സമൂഹത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് സാധ്യമായ സഹായങ്ങൾ നൽകുവാനും പ്രത്യേകം ശ്രദ്ധ ചെലുത്തി.പി ആർ മീഡിയ..പ്രളയകാലത്തും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും പഞ്ചായത്ത് ഭരണസമിതി യോടൊപ്പം സജീവമായി പ്രവർത്തിച്ചു. ഗ്രാമ പഞ്ചായത്തിലെ സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ചികിൽസാ സഹായം ലഭ്യമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് ജീവനക്കാരുടെ കൂട്ടായ്മയിൽ ജീവനം ചികിൽസാ സഹായ പദ്ധതിക്ക് രൂപം നൽകി. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഒരു വിഹിതം മാറ്റി വെച്ചാണ് മാസം തോറും ചികിൽസാ സഹായം നൽകുന്നത്. ഓൺലൈൻ പഠനത്തിന് കുട്ടികളെ സഹായിക്കുവാൻ ഗ്രാമ പഞ്ചായത്തിലെ വിവിധ നിർവ്വഹണ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ഓഫീസേഴ്സ് കെയർ പദ്ധതി ആരംഭിച്ചു.ഈ പദ്ധതിയിലൂടെ നിരവധി കുട്ടികൾക്ക് സ്മാർട്ട് ഫോണുകളും ടെലിവിഷനും നൽകി.കൂടാതെ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ലോക്ഡൗൺ കാലയളവിൽ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ച കുടുംബങ്ങളിലെ കുട്ടികൾക്ക് സൗജന്യമായി മൊബൈൽ ഡാറ്റ റീചാർജ് ചെയ്ത് നൽകി.ഓഫീസേഴ്സ് കെയർ പദ്ധതി സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ നേടി.ശ്രീകണ്ഠപുരം വിഷൻ.....ഗ്രാമ പഞ്ചായത്ത് പരിധിയിൽ ജോലി ചെയ്യുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടു കൂടി ആരംഭിച്ച പ്രോഗ്രാമാണ് സ്മാർട്ട് അറ്റ് ഹോം. ഇതിൻ്റെ ഭാഗമായി എൽ പി / യു പി വിദ്യാലയങ്ങളിലെ കുട്ടികൾക്ക് നൽകുന്നതിന് പoനോപകരണങ്ങൾ വിതരണം ചെയ്തു. ഉദ്യോഗസ്ഥരുടേയും അധ്യാപകരുടേയും സഹകരണത്തോടെ അർഹരായ കുട്ടികളുടെ വീടുകളിൽ സ്റ്റഡി ടേബിളുകളും,കസേരകളും കൂടി എത്തിക്കുന്നതിന് ശ്രമം നടത്തി വരുമ്പോഴാണ് അപ്രതീക്ഷിതമായി ചെങ്ങളായി ഗ്രാമപഞ്ചായത്തിലേക്ക് ട്രാൻസ്ഫർ ലഭിച്ചത്. കവിയും ഗാന രചയിതാവും കൂടിയാണ് ഇദ്ദേഹം.ദിശാസൂചി എന്ന പേരിൽ ഒരു കവിതാ സമാഹാരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.രാജേഷ് കുറുമാത്തൂർ എന്ന പേരിൽ ഗാനരചന നിർവ്വഹിച്ച ആൽബങ്ങളിലെ ഗാനങ്ങൾക്ക് പി.ജയചന്ദ്രൻ, മൃദുലാ വാര്യർ ഉൾപ്പെടെയുള്ള പ്രഗൽഭ ഗായകർ ശബ്ദം നൽകിയിട്ടുമുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728