Header Ads

ad728
  • Breaking News

    കെ.സി.വൈ.എം പൈസക്കരി യൂണിറ്റ് യുവ മതിൽ സംഘടിപ്പിച്ചു

    പയ്യാവൂർ:കെ.സി.വൈ.എം തലശ്ശേരി അതിരൂപതയുടെ ആഹ്വാന പ്രകാരം കെ.സി.വൈ.എം പൈസക്കരി യൂണിറ്റിന്റെ നേതൃത്വത്തിൽ ബഫർ സോൺ-കരട് വിജ്ഞാപനത്തിനെതിരെ ആറളം, കേളകം പഞ്ചായത്തുകൾ സമർപ്പിച്ച ബദൽ നിർദ്ദേശം തള്ളിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനെതിരെ
    പ്രതിഷേധിച്ചുകൊണ്ടും,
    *ജ​ന​ങ്ങ​ളെ കു​ടി​യി​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല, ആ​ന​മ​തി​ൽ നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണം, ആ​ന​മ​തി​ൽ വ​നാ​തി​ർ​ത്തി​യാ​യി ക​ണ​ക്കാ​ക്ക​ണം, ക​ർ​ഷ​ക​രെ​യും ആ​ദി​വാ​സി​ക​ളെ​യും ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം* എന്നീ വിഷയങ്ങൾ ഉയർത്തിപിടിച്ചുകൊണ്ടും പൈസക്കരി ടൗണിൽ യുവജന മതിൽ തീർത്തു.

    ആയുസിന്റെ നല്ലൊരു പങ്കും ഭൂമിയോടും കാട്ടു മൃഗങ്ങളോടും പടവെട്ടി തന്റെ ഭൂമിയിൽ പൊന്നു വിളയിച്ച കർഷകരെ ബഫർ സോൺ പ്രഖ്യാപനത്തിലൂടെ പടിയടച്ചു പിണ്ഡം വച്ചു വനാതിർത്തികൾ നിശ്ചയിച്ച് അവന്റെ കുടിയടപ്പ് ഭൂമിയിൽ നിന്ന് മൃഗസംരക്ഷണത്തിന്റെയും, വനസംരക്ഷണത്തിന്റെയും പേര് പറഞ്ഞു ഇറക്കി വിടാതെ വനാതിർത്തികൾ കൃത്യതയോടെ തയ്യാറാക്കി അവിടെ ആന മതിൽ പോലുള്ള കാര്യങ്ങൾ തയ്യാറാക്കി പാവപ്പെട്ട കർഷകരെ ക്രൂശിക്കുന്ന നടപടിയിൽ നിന്നും കേന്ദ്ര സർക്കാർ പിൻവലിയണമെന്നും അതിനു വേണ്ടി സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് ശക്തമായ ഇടപെടൽ വേണമെന്നും യുവജന മതിൽ ഉത്‌ഘാടനം ചെയ്തുകൊണ്ട് പൈസക്കരി ഫൊറോനാ വികാരിയും കെ.സി.വൈ.എം യൂണിറ്റ് ഡിറക്ടറുമായ ഫാ.സിബി പാലക്കുഴിയിൽ അഭിപ്രായപ്പെട്ടു.

    കെ.സി.വൈ.എം പൈസക്കരി യൂണിറ്റ് പ്രസിഡന്റ് ജിനു വലക്കമറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം മേഖല പ്രസിഡന്റ്‌ ജോയൽ തൊട്ടിയിൽ മുഖ്യപ്രഭാഷണം നടത്തി, കെ.സി.വൈ.എം പൈസക്കരി ഡയറക്ടർ ഇൻ ചാർജ് ഫാ. സനു ഇളംപുരയിടത്തിൽ, ജോൺസൻ പൈമ്പള്ളിയിൽ, അമല വട്ടമറ്റത്തിൽ, ജോബിൻ മുണ്ടക്കൽ എന്നിവർ സംസാരിച്ചു. Sr ലിജോ എ.ഒ, ജസ്റ്റിൻ കെ.സി, ഡെൽന ഞാറക്കുളത്ത്, ജോർട്ടിൻ ജെയിംസ്, ബിബിൻ മുണ്ടക്കൽ, ജിനിൽ പൈമ്പള്ളിൽ, ജെയ്സൺ പാറക്കൽ, സണ്ണി ഞാറക്കുളത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728