Header Ads

ad728
  • Breaking News

    സ്ത്രീധന പീഡനത്തിനെതിരെ തലശ്ശേരി അതിരൂപത മുക്തിശ്രീ അംഗങ്ങൾ വീടുകളിൽ നടത്തിയ നിൽപ്പ് സമരത്തിൽ മുക്തിശ്രീ അതിരൂപത പ്രസിഡന്റ് ഷിനോ പാറക്കൽ പങ്കെടുക്കുന്നു.

    സ്ത്രീധന പീഡനം:തലശ്ശേരി അതിരൂപത മുക്തി ശ്രീ അംഗങ്ങൾ വീടുകളിൽ നിൽപ്പ് സമരം നടത്തി പ്രതിഷേധിച്ചു.

    പയ്യാവൂർ:സ്ത്രീധന പീഡനത്തിനെതിരെ  തലശ്ശേരി അതിരൂപത മുക്തിശ്രീ അംഗങ്ങൾ വീടുകളിൽ നിൽപ്പ് സമരം നടത്തി പ്രതിഷേധിച്ചു.ഇന്ന് സമൂഹത്തിൽ വർധിച്ചുവരുന്ന ഒരു തിന്മയാണ് സ്ത്രീധനപീഡനം. കല്യാണം കച്ചവടമല്ല അത് ഒത്തൊരുമയുടെയും, വിട്ടുവീഴ്ചയുടെയും, സഹകരണത്തിനും എല്ലാം ഒരു കൂടിച്ചേരൽ ആണെന്നുള്ള തിരിച്ചറിവ് ഉണ്ടാകണം. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി കടന്നുവരുന്ന പെൺകുട്ടികൾ കുറച്ചു നാളുകൾക്കു ശേഷംനാം കേൾക്കുന്നത് അവരുടെ ദുരന്ത കഥകളാണ്. സ്ത്രീ ശാക്തീകരണമെന്ന് പറഞ്ഞ്  എന്തെല്ലാം നിയമങ്ങൾ വന്നാലും ഏതെല്ലാം തരത്തിൽ പ്രതിഷേധങ്ങൾ നടന്നാലും ചിന്താഗതികൾക്ക്  മാറ്റമില്ലാതെ സ്ത്രീപീഡനം തുടർന്നുകൊണ്ടിരിക്കുകയാണ്. എല്ലാ രക്ഷിതാക്കളും പെൺ മക്കളെ വളർത്തുമ്പോൾ വിദ്യാസമ്പന്നരും, സാമൂഹ്യപ്രതിബദ്ധതയുള്ളവരും,സ്വയം സംരക്ഷിതരുമായി  വളർത്തുക. ഇതാണ് നമുക്ക് മക്കൾക്ക് കൊടുക്കാനുള്ള സ്ത്രീധനമെന്ന അറിവിലേക്ക് എല്ലാ മാതാപിതാക്കളും വളരണം. സ്ത്രീ പീഡനവും, കൊലപാതകവും എടുത്താലും അതിന്റെ എല്ലാം പുറകിൽ വില്ലനായി ലഹരിയുടെ അമിത ഉപയോഗം മൂലം സുബോധം നഷ്ടപ്പെട്ട് എന്ത് കുറ്റകൃത്യവും ചെയ്യുവാൻ മടിയില്ലാത്ത തരത്തിൽ മനുഷ്യൻ മൃഗമായി മാറ്റപ്പെടുന്നു. ഈ മദ്യത്തിന്റെ അമിത ഉപയോഗമാണ്  കുടുംബവും കുടുംബബന്ധങ്ങളും ശീഥിലമാക്കുന്നത്. മദ്യവും മയക്കുമരുന്നും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗം മൂലമാണ് മനുഷ്യൻ ക്രൂരൻ ആകുന്നത്. സ്ത്രീധനത്തിനെതിരെ  മാതാപിതാക്കൾക്ക് നല്ല ബോധവൽക്കരണ ക്ലാസുകൾ നൽകണം. സ്ത്രീയാണ് ധനം എന്ന് തിരിച്ചറിവിലേക്ക് സമൂഹം മാറണം. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരെ നിർമ്മിക്കപ്പെട്ടിട്ടുള്ള നിയമങ്ങളെ  മാറ്റി എഴുതപ്പെടേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. സ്ത്രീപീഡനത്തിനെതിരെ ശക്തമായ നിയമങ്ങൾ പ്രാബല്യത്തിൽ വരണമെന്ന് മുക്തി ശ്രീ  അതിരൂപത പ്രസിഡന്റ്  ഷിനോ പാറക്കൽ ആവശ്യപ്പെട്ടു.അതിരൂപത ഭാരവാഹികളായ മേരിക്കുട്ടി ചാക്കോ(നെല്ലിക്കാംപൊയിൽ), മേരി ആലക്കാമറ്റം(എടൂർ) , സോളി രാമച്ചനാട്ട് (ചരൾ),ജിൻസി കുഴിമുള്ളി(ചെമ്പേരി),തങ്കമ്മ പാലമറ്റം(കണ്ണൂർ),ബിന്നി കിഴക്കേക്കര(അങ്ങാടിക്കടവ്) എന്നിവർ സ്ത്രീധന പീഡനങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട് വീടുകളിൽ നിൽപ്പ് സമരം നടത്തി പ്രതിഷേധിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728