Header Ads

ad728
  • Breaking News

    നുച്യാട് ഗവ. യു പി സ്കൂൾ ഹെഡ്മാസ്റ്റർ PK പ്രകാശൻ മാസ്റ്റർ സർവീസിൽ നിന്നും വിരമിച്ചു




    പയ്യാവൂർ: 32 വർഷത്തെ സേവനത്തിനു ശേഷം നുച്യാട് ഗവ. യു പി സ്കൂൾ ഹെഡ്മാസ്റ്റർ PK പ്രകാശൻ മാസ്റ്റർ സർവീസിൽ നിന്നും വിരമിച്ചു. വയനാട് ജില്ലയിലെ നെല്ലാറച്ചാൽ ഗവ. യു പി സ്കൂൾ ,ആയിപ്പുഴ ഗവ. യു പി സ്കൂൾ, ഇരിക്കൂർ GHSS, എടയന്നൂർ GVHSS, മാലൂർ GHSS ,കു മയ്യിൽ GHSS, കുറുമാത്തൂർ GVHSS, എന്നിവിടങ്ങളിൽ അധ്യാപകനായി. പ്രൈമറി സ്കൂൾ അധ്യാപകനായി ജോലി ചെയ്യവെ ഹൈസ്കൂൾ അധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ചു. ഇരിക്കൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനായിരിക്കെയാണ് 2019 ൽ  നുച്യാട് ഗവ .യു പി സ്കൂൾ ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം ലഭിച്ചത് .JRC ഇരിക്കൂർ ഉപജില്ലാ സെക്രട്ടറിയായും  അധ്യാപക സംഘടനയായ GSTU വിന്റെ മട്ടന്നൂർ ഉപജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728