Header Ads

ad728
  • Breaking News

    യുവതലമുറയെലഹരി മുക്തമാക്കണം - ജില്ല വനിതാ മദ്യ വിരുദ്ധ സമിതി


      പയ്യാവൂർ:യുവതലമുറയെ മദ്യത്തിനും ലഹരിയ്ക്കും  അടിമകളാക്കി അവരുടെെ ബുദ്ധിയെ മരവിപ്പിച്ച് ഭ്രാന്തമായ അവസ്ഥയിലാക്കുന്ന മദ്യനയം സർക്കാർ ഉപേക്ഷിക്കണമെന്ന് കണ്ണൂർ ജില്ലാവനിതാ മദ്യനിരോധന സമിതിയുടെ പ്രസിഡണ്ട്  ഐസി മേരി   അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓൺ ലൈനായി കൂടിയ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. മദ്യവും മയക്കുമരുന്നും യഥേഷ്ടം വിറ്റൊഴിച്ച് ലാഭം ഉണ്ടാക്കുകയും അങ്ങനെ ഇത് സ്ഥിരമായി വാങ്ങി ഉപയോഗിക്കുന്നവർ മാനസിക രോഗികളായി തീരുകയും അവരെ ചികിത്സിക്കുവാൻ വിമുക്തി എന്ന പേരിൽ മദ്യപാന ചികിത്സാലയവും  സർക്കാർ ഒരുക്കിയിരിക്കുന്നു ഇത് എന്ത് വിരോധാഭാസമാണന്ന് മനസിലാകുന്നില്ല.   വരും തലമുറയെ  ലഹരി മുക്തമാക്കാൻ അമ്മമാർ ഒറ്റക്കെട്ടായി പൊരുതണം എന്ന് യോഗം വിലയിരുത്തി. ഷീബ  തെക്കേടത്ത്, കരോളിൻ, ലില്ലി മാത്യൂ, ഷാനി ജോർജ്, വൽസമ്മ, സരള, കുഞ്ഞമ്മ തോമസ്, സൗമി മട്ടന്നൂർ, ലില്ലി ജെയിംസ്, രാജാമണി, നാണി ടീച്ചർ, റൂബി മാനുവൽ എന്നിവർ പ്രസംഗിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728