Header Ads

ad728
  • Breaking News

    പെട്രോൾ - ഡീസൽ വില വർധന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഒത്തുകളി - കേരള കോൺഗ്രസ്





     പയ്യാവൂർ: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വില കോവിഡിന്റെ  പശ്ചാത്തലത്തിൽ ജന ജീവിതം കൂടുതൽ ദുസ്സഹമാകുന്നുവെന്നും കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ ഈ ഘട്ടത്തിൽ പെട്രോളിയം ഉൽപന്നങ്ങൾക്ക് ഈടാക്കുന്ന നികുതി ഒഴിവാക്കി ജി.എസ്.ടി.യിൽ ഉൾപ്പെടുത്തണമെന്നും  കേരളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ടെൻസൺ ജോർജ് കണ്ടത്തിൻകര ആവശ്യപ്പെട്ടു.ഇരിക്കൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  ചെമ്പേരി പെട്രോൾ പമ്പിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് സാബു മണിമല അദ്ധ്യക്ഷത വഹിച്ചു നേതാക്കളായ ജോസ് വണ്ടാകുന്നേൽ, ജോയി തെക്കേടം, കെ.ജെ.മത്തായി, സിനോജ് ചെമ്പന്തൊട്ടി, ബിനോയി തറപ്പേൽ, ഷീബ തെക്കേടം, തോമസ് കളപ്പുര, ജോസ് പൈമ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728