Header Ads

ad728
  • Breaking News

    പയ്യാവൂരിൽ ഓഫീസേഴ്സ് കെയർ പദ്ധതി ഉദ്ഘാടനം ചെയ്തു




     പയ്യാവൂർ:ഗ്രാമപ്പഞ്ചായത്തിലെ നിർവഹണ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയിൽ ആരംഭിച്ച ഓഫിസഴ്സ് കെയർ പദ്ധതി ഉദ്ഘാടനം ചെയ്തു . ഗ്രാമപ്പഞ്ചായത്തിൽ ഓൺലൈൻ പഠനത്തിന് പ്രയാസങ്ങൾ നേരിടുന്ന കുട്ടികളെ സഹായിക്കുവാനായി രൂപവത്കരിച്ച പദ്ധതി യാണ് ഓഫീസേഴ്സ് കെയർ . പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജ ഷ് ചെയർമാനായും, ഡോ. അമ്പിളി മോഹൻ കൺവീനറായും, ചാമക്കാൽ ഗവ . എൽ.പി. സ്കൂൾ പ്രഥമാധ്യാപകൻ എം വി.ഗോവിന്ദൻ കോഓർഡിനേറ്ററുമായി കമ്മിറ്റിയാണ് ഓഫിസേഴ്സ് കെയർ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ നിർവഹിച്ചു . സെക്രട്ടറി കെ.കെ.രാജേഷ് അധ്യക്ഷത വഹിച്ചു . കുട്ടികൾക്ക് നൽകാനുള്ള ടെലിവിഷൻ സെറ്റും സ്മാർട്ട് ഫോണുകളും പഞ്ചായത്ത് പ്രസിഡൻറ് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് പ്രീത സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആനീസ് നെട്ടനാനിക്കൽ, ഷീനാ ജോൺ , മോഹനൻ , ടെൻസൺ ജോർജ് , ടി.പി.അഷറഫ് , ഡോ അമ്പിളി മോഹൻ , ജ്യോതിഷ് , എം.വി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.


     


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728