Header Ads

ad728
  • Breaking News

    വർഗീസ് വയലാമണ്ണിൽ കേരള കോൺഗ്രസ്‌ സംസ്ഥാന ജന. സെക്രട്ടറി


    പയ്യാവൂർ:വർഗീസ് വയലാമണ്ണിൽ കേരള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിതനായി.പാർട്ടി ചെയർമാൻ പി. ജെ ജോസഫാണ് വർഗീസ് വയലാമണ്ണിലിനെ സംസ്ഥാന ജനറൽ സെക്രട്ടറിയായി നോമിനേറ്റ് ചെയ്തത്.
    1979ൽ നടുവിൽ ഹൈസ്കൂളിൽ കെ എസ് സിയുടെ യൂണിറ്റ് ഭാരവാഹിയായി പ്രവർത്തനമാരംഭിച്ച വർഗീസ് മണ്ഡലം പ്രസിഡന്റ്‌, നിയോജകമണ്ഡലം പ്രസിഡന്റ്‌, ജില്ല സെക്രട്ടറി, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ നിടിയേങ്ങ സർവീസ് സഹകരണബാങ്ക് ഡയറക്ടറായി പ്രവർത്തിച്ചു വരുന്നു. കണ്ണൂർ ജില്ലയിലെ ചെമ്പന്തൊട്ടി സ്വദേശിയാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728