Header Ads

ad728
  • Breaking News

    കെ.സി.വൈ.എം പയ്യാവൂരിൽ ഇരുചക്ര വാഹനം ഉന്തി പ്രതിഷേധിച്ചു.


    പയ്യാവൂർ ;വർദ്ധിച്ചു വരുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം പൈസക്കരി യൂണിറ്റിന്റെ നേതൃത്വത്തിൽ കെ.സി.വൈ.എം തലശ്ശേരി രൂപതയുടെ ആഹ്വാന പ്രകാരം പയ്യാവൂർ ടൗണിൽ ഇരുചക്ര വാഹനം ഉന്തി പ്രതിഷേധിച്ചു.
    ദിനം പ്രതി പെട്രോൾ-ഡീസൽ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചുകൊണ്ട് റിലയൻസ് പോലുള്ള കുത്തക മുതലാളിമാർ പൊതു ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കണ്ണ് മൂടികെട്ടി വാ മൂടികെട്ടി നിൽക്കുകയാണെന്നും, യഥാർത്ഥ വിലയുടെ 3ൽ രണ്ടും നികുതിയിനത്തിൽ ഈടാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വയം പോക്കെറ്റിൽ നിന്ന് കാശെടുത്ത് പെട്രോളിയം ഉൽപ്പന്നങ്ങൾ  ഉപയോഗിക്കുന്നവരുടെ ക്ലേശങ്ങൾ കൂടി പരിഹരിക്കണമെന്നും, ഇന്ധന വിലയെ ജി.എസ്.ടി യുടെ പരിധിയിൽ കൊണ്ടു വരണമെന്നും പ്രതിഷേധ സമരം ഉൽഘാടനം ചെയ്തുകൊണ്ട് കെ.സി.വൈ.എം പൈസക്കരി യൂണിറ്റ് ഡയറക്ടർ ഫാ.സിബി പാലാക്കുഴി അഭിപ്രായപ്പെട്ടു. 
    കെ.സി.വൈ.എം പൈസക്കരി യൂണിറ്റ് പ്രസിഡന്റ്‌ ജിനു വലക്കമറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. സനു ഇളംപുരയിടത്തിൽ, മേഖല പ്രസിഡന്റ്‌ ജോയൽ തൊട്ടിയിൽ എന്നിവർ സംസാരിച്ചു, യൂണിറ്റ് സെക്രട്ടറി ജസ്റ്റിൻ കെ.സി, ജിതിൽ ചേലനിരപ്പേൽ, ഡിലൻ ടോം, ലിജിൻ കുടകപ്പള്ളിൽ എന്നിവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728