Header Ads

ad728
  • Breaking News

    അമ്പെയ്ത്ത് ലോകകപ്പ്: ഇന്ത്യന്‍ വനിതാ ടീമിന് സ്വര്‍ണം



    പാരിസ്_ _അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യൻ വനിതാ ടീമിന് സ്വർണം. പാരിസിൽ നടക്കുന്ന ലോകകപ്പ് സ്റ്റേജ് ത്രീയിൽ റിക്കർവ് വിഭാഗത്തിലാണ് ഇന്ത്യയുടെ നേട്ടം. ഫൈനലിൽ മെക്സിക്കോയെ 5-1ന് തോൽപ്പിച്ചു. കോമളിക ബാരി, ദീപിക കുമാരി, അങ്കിത ഭക്ത് എന്നിവരടങ്ങുന്നതാണ് ഇന്ത്യൻ ടീം_.

    _ഈ വർഷം ഇന്ത്യൻ ടീം ലോകകപ്പിൽ നേടുന്ന തുടർച്ചയായ രണ്ടാം സ്വർണവും ലോകകപ്പിൽ ആകെ നേടുന്ന ആറാമത്ത സ്വർണവുമാണിത്. രണ്ട് മാസം മുമ്പ് ഗ്വാട്ടിമലയിൽ നടന്ന മത്സരത്തിൽ ഇതേ എതിരാളികളെ കീഴടക്കി ഇന്ത്യ സ്വർണം നേടിയിരുന്നു. 2011-ൽ ഷാങ്ഹായ്, 2013-ൽ മെഡലിൻ, 2013-ൽ വ്രോക്ലോ, 2014-ൽ വ്രോക്ലോ എന്നിവയാണ് ഇതിന് മുമ്പ് ഇന്ത്യ സ്വർണമെഡൽ നേടിയ ലോകകപ്പുകൾ_.

    _നേരത്തെ കോമ്പൗണ്ട് വിഭാഗത്തിൽ അഭിഷേക് വർമ സ്വർണം നേടിയിരുന്നു. യു.എസ്.എയുടെ ക്രിസ് സ്കാഫിനെയാണ് അഭിഷേക് തോൽപ്പിച്ചത്. കോമ്പൗണ്ട് വ്യക്തിഗത വിഭാഗത്തിൽ ഇരട്ട സ്വർണം നേടുന്ന ആദ്യ താരം എന്ന ചരിത്രനേട്ടവും അഭിഷേക് സ്വന്തമാക്കി_.



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728