കാരുണ്യത്തിന്റെ കൈത്താങ്ങുമായി ക്നാനായ കത്തോലിക്കാ കോൺഗ്രസ് ( കെസി സി) മടമ്പം ഫോറോനാ മാതൃകയായി.
സനീഷിന് സഹായ ഹസ്തവുമായി ക്നാനായ കത്തോലിക്കാ കോൺഗ്രസ്.
പയ്യാവൂർ:കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കാരുണ്യത്തിന്റെ കൈത്താങ്ങുമായി ക്നാനായ കത്തോലിക്കാ കോൺഗ്രസ് ( കെസി സി) മടമ്പം ഫോറോനാ മാതൃകയായി. മൈക്കിൾഗിരി യൂണിറ്റ് അംഗം പ്രലേൽ ചാക്കോയുടെ, സനീഷിന് കെ സി സി മടമ്പം ഫോറോനാ സമാഹരിച്ച തുക ഫൊറോനാ ചാപ്ലിൻ ഫാ. ജോൺ കണിയാർകുന്നേലിന്റെ സാന്നിധ്യത്തിൽ ഫോറോനാ പ്രസിഡന്റ് ജോസ് കണിയാപറമ്പിൽ കൈമാറി. മൈക്കിൾഗിരി ഇടവക വികാരി ഫാ. ടോബി ഷവുരമാക്കിൽ,കെ സി സി മടമ്പം ഫൊറോന ട്രഷറർ സജി പുതുപ്പള്ളിമ്യാലിൽ , യൂണിറ്റുകളുടെ പ്രതിനിധി മാത്യു കരിമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.
No comments