Header Ads

ad728
  • Breaking News

    മലയോരഹൈവേ ചെളിക്കുളം, പരസ്പരം പഴിചാരി പൊതുമരാമത്തും വൈദ്യുതി ബോർഡും



    കെ എസ്ഇ ബി പൂപ്പറമ്ബ്   സബ്സ്റ്റേഷനിൽ നിന്നും കുടിയാന്മല ഭാഗത്തേക്കുള്ള ഭൂഗർഭ എച്ച്.ടി ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മൺസൂൺ സീസണിൽ  റോഡിന്റെ വശങ്ങൾ കുഴിച്ച് കേബിൾ സ്ഥാപിച്ച ശേഷം റോഡിന് വശങ്ങളിൽ രൂപപ്പെട്ട കുഴികളിൽ ചെളിനിറഞ്ഞ് യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണി സൃഷ്ടിക്കുന്നു. വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർ റോഡ് വശങ്ങളിലേക്ക് നിൽക്കുവാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കുഴികളിൽ മണ്ണിട്ടുവെങ്കിലും ഇളകിയ മണ്ണിൽ കാലു താഴ്ന്നു ഉള്ള അപകടം പതിയിരിക്കുന്നു. കൂടാതെ ഇതിനോടകം രണ്ട് ലോറി,  ഒരു കാർ, മൂന്ന് ഇരുചക്രവാഹനങ്ങൾ എന്നിങ്ങനെ ആറോളം വാഹന അപകടങ്ങൾ റോഡിൽ ഒഴുകിയെത്തിയ ചെളിയും ആയി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. ഭാഗ്യവശാൽ ആളപായമൊന്നും ഉണ്ടായില്ല. പലസ്ഥലങ്ങളിലും മെക്കാഡം റോഡിന്റെ വശങ്ങളിലെ മണ്ണിടിഞ്ഞ് താണ് റോഡിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായി തീർന്നിരിക്കുന്നു. പിഡബ്ല്യുഡി ഇരിക്കൂർ ഡിവിഷൻ എഇ ബിനോയ്, കെഎസ്ഇബി ചെമ്പേരി സബ് ഡിവിഷൻ എഇ രഘു എന്നിവർ സംയുക്തമായി പ്രദേശം സന്ദർശിക്കുകയും പഞ്ചായത്ത് അംഗം  പൗളിൻ കാവനാടിയിൽ നാട്ടുകാരുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ വശങ്ങൾ ക്വാറി വേസ്റ്റും, മണ്ണുന്മിട്ടു നിറച്ച് ബലപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇപ്പോഴും പല സ്ഥലങ്ങളിലും കുഴികൾ പോലും മൂടാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇത്തരം കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ അബദ്ധവശാൽ സൈഡിലേക്ക് കാൽനടയാത്രക്കാർ നീങ്ങിയാൽ വെള്ളക്കെട്ടിൽ വീണുണ്ടാകുന്ന അപകടവും ഇവിടെ പതിയിരിക്കുന്നു. അടിയന്തിരമായി ഈ പ്രശ്നങ്ങളിൽ ഇടപെടണമെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സൈഡ് വശങ്ങൾ കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള മാർഗങ്ങൾ സ്വീകരിച്ച ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്നുമുള്ള ആവശ്യം ശക്തമാവുകയാണ്. കെ.എസ്.ഇ.ബി 60 ലക്ഷത്തിൽപ്പരം രൂപ പി.ഡബ്ല്യു.ഡി ക്ക് അടച്ചിട്ടുണ്ടെന്നും ആയതിനാൽ ഇത് പരിഹരിക്കേണ്ടത് പി.ഡബ്ല്യു.ഡി ആണെന്നുമാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. എന്നാൽ റോഡ് പൂർവസ്ഥിതിയിൽ ആക്കേണ്ടതിന്റെ ഉത്തരവാദിത്വം കെ.എസ്.ഇ.ബി ക്കാണെന്നു പി.ഡബ്ല്യു.ഡിയും പറയുന്നു. ഇതിനോടകം നാട്ടുകാർ സംഘടിതമായി കളക്ടർക്കും പി.ഡബ്ല്യു.ഡി മേലധികാരികൾക്കും പരാതികൾ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728