Header Ads

ad728
  • Breaking News

    കോവിഡ് വ്യാപനം ശ്രീകണ്ഠപുരത്തു നിയന്ത്രണം ശക്തമാക്കും



    ശ്രീകണ്ഠപുരം :ശ്രീകണ്ഠപുരത്തു കോവിഡ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിൽ കോ വിഡ് പ്രോട്ടോകോൾ കർശനമായി നടപ്പിലാക്കുന്നതിന് ഇന്ന് ചേർന്ന നഗരസഭാ തല കോർ കമ്മിറ്റിഅവലോകനയോഗം തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിൽ ബി കേ റ്റഗറി യിലുള്ള നഗരസഭയുടെ ചില വാർഡുകളിൽ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി മാസ്ക് ധരിക്കാതെയും അകലും പാലിക്കാതെയും ബസ് സ്റ്റാൻഡുകളിലും ടാക്സി സ്റ്റാൻഡുകളിലും വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും കൂട്ടംകൂടി നിൽക്കുന്നവർക്കെതിരെ പിഴചുമത്തുന്ന ത ടക്കമുള്ളവ കർശന നിയമ നടപടി സ്വീകരിക്കും. പ്രോട്ടോ കോൾ ലംഘിക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ കർശനമാക്കും.
    വ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഒരാഴ്ചക്കുള്ളിൽ കോ വിഡ് ടെസ്റ്റ് നടത്തിയ രേഖകൾ ഹാജരാക്കണം. ഇതിനായി നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിൽ കോ വിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തും. എല്ലാ ചൊവ്വാഴ്ചകളിലും കൂട്ടുമുഖം ആശുപത്രിയിലും ആവശ്യമായ മറ്റു കേന്ദ്രങ്ങളിലും ടെസ്റ്റ് നടത്താനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നു നഗരസഭാ ചെയർപേഴ്സൺ ഡോക്ടർ കെ വി ഫിലോമിന ടീച്ചർ അറിയിച്ചു.
      മതിയായ അനുപാതത്തിൽ കോവിഡ് വാക്സിനേഷൻ ലഭ്യമാക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും നടപടികൾ സ്വീകരിക്കും.
       നഗരസഭാ ചെയർപേഴ്സൻ ഡോക്ടർ കെ വി ഫിലോമിന ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ ശ്രീ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ  ശ്രീമതി നസീമ, ചന്ദ്രാംഗദൻ മാസ്റ്റർ, നഗരസഭാ സെക്രട്ടറി ശ്രീമതി കെ പി ഹസീന, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ റഫീഖ്, ശശീന്ദ്രൻ, ജൂനിയർio ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ഷാലീജ് എന്നിവർ പങ്കെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728