ഹാൻഡ് സാനിറ്റൈസർ വിതരണം നടത്തി
പയ്യാവൂർ. മടമ്പം പികെഎം കോളേജ് covid-19 ഹെല്പ് ഡെസ്കിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിവിധ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ഹാൻഡ് സാനിറ്റൈസർ പി കെ എം കോളേജ് പ്രിൻസിപ്പൽ ഡോ. ജെസ്സി എൻ സി ശ്രീകണ്ഠാപുരം സ്റ്റേഷൻ ഇൻസ്പെക്ടർ യെ ആർ. രഞ്ജിത്തിന് കൈമാറി. ഹെൽപ്പ് ഡെസ്ക് കോഡിനേറ്റേഴ്സ് ആയ ഡോ. സിനോജ് ജോസഫ് .ജോമോൾ ജോസ്, ശ്രീകണ്ഠാപുരം സ്റ്റേഷൻ എസ് ഐ മാരായ ടോമി തോമസ്, കെ.വി രഘുനാഥ് , കെ. ജയൻ എന്നിവർ സന്നിഹിതരായിരുന്നു.
No comments