Header Ads

ad728
  • Breaking News

    ഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യംപോസ്റ്റഫീസുകൾക്ക് മുമ്പിൽ ധർണ നടത്തി


    പയ്യാവൂർ: സേവ് അഗ്രികൾച്ചർ , സേവ് ഡമോക്രസി, സേവ് ഇന്ത്യ മുദ്രാവാക്യമുയർത്തി ഡൽഹികർഷക സമരം 7 മാസമായി തുടരുന്നതിലും കേന്ദ്ര ഗവ: കർഷകദ്രോഹനയത്തിലും പ്രതിഷേധിച്ച് കർഷക സംയുക്ത കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽസംസ്ഥാന വ്യാപകമായി നടക്കുന്ന ധാരണയുടെ ഭാഗമായി കാഞ്ഞിരക്കൊല്ലി പോസ്റ്റ്‌ ഓഫീസിന്റെ മുൻപിൽ നടന്ന ധർണ കർഷകസംഘം സംസ്ഥാനകമ്മിറ്റി അംഗം ടി  എം ജോഷി ഉദ്ഘാടനം ചെയ്തു.വില്ലേജ് സെക്രട്ടറി ഷിനോജ് കാരക്കാട്ട് അധ്യക്ഷത വഹിച്ചു.സി പി ഐ എം ലോക്കൽ സെക്രട്ടറി ടി കെ രാജേന്ദ്രൻ പ്രസംഗിച്ചു.ചെമ്പേരി പോസ്റ്റാഫീസിനു മുമ്പിൽ കേരള കോൺഗ്രസ് ബി സംസ്ഥാന സെക്രട്ടറി ജോസ് ചെമ്പേരി ഉൽഘാടനം ചെയ്തു.രതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജനതാദൾ നേതാവ് ജോസഫ് പാലോലി , കെ.പി. ദി ലീപ് കുമാർ , ബിനോയ് പി.ജെ,ടി. രാജു, സുനീഷ് ഉറുമ്പട എന്നിവർ പ്രസംഗിച്ചു.ശ്രീകണ്ടപുരം പോസ്റ്റഫീസിനു മുൻപിൽ എം വേലായുധൻ ഉൽഘാടനം ചെയ്തു.ബാലകൃഷ്ണൻ, സേവി, ടോമിച്ചൻ , സതീശൻ , സണ്ണി, മേമി,ബിജുമോൻ,രാഘവൻ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728