Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി-നടുവിൽ റോഡിനോട് സർക്കാർ കാണിക്കുന്ന അവഗണക്കെതിരെ കേരള കോൺഗ്രസ്‌ പ്രതിഷേധ ധർണ്ണ നടത്തി






    തളിപ്പറമ്പ് :കേരളകോൺഗ്രസ്‌ ശ്രീകണ്ഠാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ   ശ്രീകണ്ഠാപുരം-ചെമ്പന്തൊട്ടി-നടുവിൽ റോഡിനോട് സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ   തളിപ്പറമ്പ് പിഡബ്ളിയു ഡി  ഓഫീസിനു മുന്നിൽ 
    പ്രതിഷേധധർണ്ണ നടത്തി .
    കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് 31.9 കോടി രൂപ കിഫ്‌ബിയിൽ അനുവദിച്ചു എല്ലാ നടപടികളും പൂർത്തിയാക്കിയ ഈ റോഡ് ഒരു വർഷം കഴിഞ്ഞിട്ടും ടെൻഡർ വെക്കാതെ പൊതുമരാമത്തു വകുപ്പ് അനാസ്ഥ കാണിക്കുന്നു.  ഇരിക്കൂർ നിയോജകമണ്ഡലത്തിലെ ഏറ്റവും പ്രധാനപെട്ട റോഡായ ശ്രീകണ്ഠപുരം -ചെമ്പന്തൊട്ടി -നടുവിൽ റോഡിനോട് സർക്കാർ അവഗണന തുടരുന്നത്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ കുണ്ടും കുഴിയും നിറഞ്ഞു കാൽനട യാത്ര ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് മാറി.എത്രയും വേഗം ടെൻഡർ നടപടികൾ പൂർത്തീകരിച്ചു ഈ റോഡ് ടാർ ചെയ്യണമെന്ന് ധർണ്ണ സമരം ഉത്ഘാടനം ചെയ്തു കൊണ്ട് കേരള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് വയലാമണ്ണിൽ ആവശ്യപ്പെട്ടു .
    കെ ജെ മത്തായി അദ്ധ്യക്ഷത വഹിച്ചു. ജയിംസ് പന്നിയമാക്കൽ, സാബു മണിമല, ജോയ് തെക്കേടത്തു, പൗലോസ് തോട്ടുംകര, അഡ്വ. മാർട്ടിൻ ജോസഫ്, ലിസ ടോമി, അഡ്വ. നോബിൾ,ബിനോയ്‌,ഷാജി പുന്നത്താനം, വി.സി.സാജു , ജിമ്മി നിടിയകാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728