Header Ads

ad728
  • Breaking News

    വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിലെ പ്രയാസങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി നിവേദനവുമായി ഡി വൈ എഫ് ഐ കൈതപ്രം യൂണിറ്റ്.


    പൊടിക്കളം കൈതപ്രം : ഓൺലൈൻ പഠനത്തിന് നെറ്റ്‌വർക്ക് സംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി കണ്ണൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഒരു അദാലത്ത് വിളിച്ചുചേർത്തിരുന്നു. ഈ സാഹചര്യത്തിൽ  ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ കൈതപ്രം- പൊടിക്കളം (വാർഡ് 14 ) ഗ്രാമത്തിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിലെ പ്രയാസങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി നിവേദനവുമായി ഡി വൈ എഫ് ഐ കൈതപ്രം യൂണിറ്റ്. പ്രാഥമിക തലം മുതൽ മുതൽ ഉന്നത വിദ്യാഭ്യാസ തലം വരെ  സംസ്ഥാനത്തിനകത്തും പുറത്തും പഠിക്കുന്ന  വിദ്യാർത്ഥികളടക്കം ഈ പ്രദേശത്തുണ്ട്. നെറ്റ് വർക് കൃത്യമായി ലഭിക്കാത്തതിനാൽ ക്ലാസുകൾ മുടങ്ങുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് കളക്ടർക്ക് നിവേദനവുമായി ഡി വൈ എഫ് ഐ രംഗത്തെത്തിയത്. നെറ്റ് വർക്ക് ഇല്ലാത്തത് കൊണ്ട് കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ പറ്റി വിശദീകരിക്കുന്നതോടൊപ്പം നാളുകളേറെയായുള്ള പ്രദേശവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി നെറ്റ് വർക്ക് ശക്തിപ്പെടുത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും  ഡി വൈ എഫ് ഐ നിവേദനത്തിൽ അഭ്യർത്ഥിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728