Header Ads

ad728
  • Breaking News

    ഗുരുവായൂരില്‍ നാളെ മുതല്‍ ദര്‍ശനം: ദിവസം 300 പേര്‍ക്ക് പ്രവേശനാനുമതി

        

    കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ ഗുരുവായൂരിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശിക്കാം. ഒരു ദിവസം 300 പേർക്കാണ് ദർശനത്തിന് അനുമതി നൽകിയത്. 

    ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ദർശനം. ഒരേ സമയം 15 പേരെ മാത്രമേ കടത്തിവിടുകയുള്ളൂ. വിവാഹങ്ങൾക്കും നാളെ മുതൽ അനുമതി നൽകിയതായി ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.

    കോവിഡ് രണ്ടാം തരംഗത്തെ തുടർന്നാണ് ഗുരുവായൂരിൽ അടക്കം സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം വിലക്കിയത്. ആഴ്ചകളോളം അടഞ്ഞുകിടന്ന ശേഷമാണ്് ഗുരുവായൂർ ക്ഷേത്രം വീണ്ടും ഭക്തർക്കായി തുറന്നുകൊടുക്കുന്നത്.

    കഴിഞ്ഞദിവസം ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തിൽ ഒരേ സമയം 15 പേരെ പ്രവേശിപ്പിക്കാനാണ് അനുമതി നൽകുക. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728