Header Ads

ad728
  • Breaking News

    ജൂൺ 14 ന് വ്യാപാരികൾ വീട്ടുപടിക്കൽ ധർണ നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡൻറ് ദേവസ്യ മേച്ചരി


    കണ്ണൂർ : കോവിഡിന്റെ പേരിൽ ചെറുകിട വ്യാപാരമേഖലയിൽ
    മാത്രം അടിച്ചേൽപ്പിക്കുന്ന കടയടയടപ്പ് നയം സർക്കാർ തിരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രക്ഷോഭത്തിലേക്ക്.
    സമരത്തിന്റെ ആദ്യഘട്ടമെന്നനിലയിൽ കണ്ണൂർ ജില്ലാകമ്മിറ്റിയുടെ
    നേതൃത്വത്തിൽ ജൂൺ 14ന് രാവിലെ പത്തിന് വ്യാപാരികൾ വീട്ടുപടി
    ക്കലും വ്യാപാരി വ്യവസായി ഏകോപനസമിതി ഓഫീസുകളിലും ധർണസംഘടിപ്പിക്കുമെന്ന്
    ജില്ലാ പ്രസിഡന്റ ദേവസ്യ മേച്ചേരി അറിയിച്ചു.
    കോവിഡ് മാനദണ്ഡങ്ങൾ
    പാലിച്ച് മുഴുവൻ കടകളും തുറക്കാൻ അനുവദിക്കുക, സർക്കാർ തീരുമാനങ്ങൾ അനുസരിച്ച്
    വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ട കാലത്തെ വാടക ഇളവ് അനുവദിക്കുക, ഈ കാലയളവിലെ
    തൊഴിലാളികളുടെ വേതനം നൽകുക, കെട്ടിട നികുതി, വൈദ്യുതി ഫിക്സഡ് ചാർജ് എന്നിവ ഒഴിവാക്കുക, ലൈസൻസ്
    ഫീ ,തൊഴിൽ നികുതി ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇതിനോടകം സംസ്ഥാന സർക്കാരിന് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും അനുകൂലമായ തീരുമാനമു
    ണ്ടായില്ലെന്ന് അദ്ദേഹം പറ
    ഞ്ഞു.തകർന്നടിഞ്ഞ ചെറുകിട വ്യാപാര മേഖലയെ പുനരുദ്ധീകരിക്കുന്നതിന് ലളിതമായ വ്യവസ്ഥയിൽ വായ്പ അനുവദിക്കുക, ഈ കാലയളവിൽ വായ്പയെടുത്തിട്ടുള്ളവർക്ക് പലിശ ഇളവ് അനുവദിക്കുക, ലോ
    ൺ അടയ്ക്കുന്നതിന് മോറട്ടോറിയം അനുവദിക്കുക തുടങ്ങിയ
    ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ടാണ് സമരം സംഘടിപ്പിക്കു
    ന്നത്. വ്യാപാര സമുഹത്തിന്
    അനുകൂലമായ തീരുമാനങ്ങൾ
    സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിനായി
    നടത്തുന്ന സമരത്തിൽ മുഴുവൻ വ്യാപാരികളും പങ്കെടുക്കണമെന്ന് ദേവസ്യ മേച്ചേരി അറിയിച്ചു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728