Header Ads

ad728
  • Breaking News

    കൈത്താങ്ങായി കനിവിന്റെ ഭക്ഷണപ്പൊതികള്‍, കോണ്‍ഗ്രസ് കമ്മിറ്റിയുടെ വിതരണം ആയിരം കടന്നു



    ശ്രീകണ്ഠപുരം:  ലോക്ഡൗണ്‍ കാലത്ത് ശ്രീകണ്ഠപുരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്ത ഭക്ഷണപ്പൊതികള്‍ ആയിരം കടന്നു. മെയ് പതിനേഴിന് ആരംഭിച്ച ഭക്ഷണ വിതരണം പന്ത്രണ്ടാം ദിവസവും തുടരുകയാണ്. 

    ബ്ലോക്ക് കമ്മിറ്റിയുടെ പരിധിയില്‍ ഉള്‍പ്പെടുന്ന ശ്രീകണ്ഠാപുരം നഗരസഭ, ചെങ്ങളായി പഞ്ചായത്ത്, ഏരുവേശ്ശി പഞ്ചായത്ത് എന്നീ മേഖലകളിലെ നിര്‍ധനരായ ആളുകള്‍, കോവിഡ് ബാധിതര്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍, അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് രാവിലെ പതിനൊന്ന് മണിക്ക് മുന്‍പ് വിളിച്ച് കമ്മിറ്റി വളണ്ടിയര്‍മാരെ വിവരമറിയിക്കാം. ഭക്ഷണം സന്നദ്ധപ്രവര്‍ത്തകര്‍ മുഖേനെ ആവശ്യക്കാരുടെ വീട്ടില്‍ എത്തിച്ചുകൊടുക്കും. വനിതാ പ്രവര്‍ത്തകരും ഭക്ഷണ വിതരണത്തില്‍ സജീവമായി രംഗത്തുണ്ട്. 

    ലോക്ഡൗണ്‍ കാലത്ത് ഭക്ഷണം വിതരണം ചെയ്യാനുള്ള ആശയം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.ഒ മാധവന്‍ ആണ് മുന്നോട്ടുവെച്ചത്. കമ്മിറ്റി അംഗങ്ങളും ആശയത്തെ പിന്തുണച്ചതോടെയാണ് ഭക്ഷണം വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചത്. ശ്രീകണ്ഠപുരത്തെ ജനകീയ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം 25 രൂപയ്ക്ക് വാങ്ങി സൗജന്യമായാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുന്നത്. ഇതിനായുള്ള സാമ്പത്തികം ബ്ലോക്ക് കമ്മിറ്റി കണ്ടെത്തും. 

    ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉദ്യമത്തിന് വലിയ പ്രതികരണമാണ് ഈ പ്രദേശത്തെ ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ഭക്ഷണപ്പൊതികള്‍ എത്തിക്കുന്നതിലൂടെ വിശപ്പ് രഹിത സമൂഹം എന്ന ആശയമാണ് മുന്നോട്ടുവെയ്ക്കുന്നതെന്ന് പ്രസിഡന്റ് എംഒ മാധവന്‍ പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ആവശ്യക്കാര്‍ക്ക് ലോക്ഡൗണ്‍ കാലയളവ് മുഴുവന്‍ ഇത്തരത്തില്‍ ഭക്ഷണ വിതരണം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

    മണ്ഡലം പ്രസിഡന്റുമാരായ പി.പി ചന്ദ്രാംഗദന്‍, കെ സി ജോസഫ്,  ബ്ലോക്ക് സെക്രട്ടറി എകെ ഇസ്മയില്‍, ബിജു എള്ളരിഞ്ഞി,പി.വി ജയന്‍, മേഴ്സി ബൈജു, ടീന കല്ലറയ്ക്കല്‍, എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് 9446672696,9447690297, 9961378057,9447853642,9605733545,9847022398 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728