Header Ads

ad728
  • Breaking News

    കെ എസ് ടി എ ഇരിക്കൂർ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാനുള്ള പൾസ് ഓക്സീമീറ്ററുകളുടെ ഉപജില്ലാതല വിതരണോദ്ഘാടനം അഴീക്കോട് എം.എൽ.എ കെ.വി.സുമേഷ് നിർവ്വഹിച്ചു.


    കോവിഡ് രണ്ടാം തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന വ്യാപകമായി തദ്ദേശ സ്ഥാപനങ്ങൾക്ക് പതിനായിരം ഓക്സീമീറ്ററുകൾ നൽകാനുള്ള സംസ്ഥാന കമ്മിറ്റി ആഹ്വാനത്തിൻ്റെ ഭാഗമായി ഇരിക്കൂർ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാനുള്ള പൾസ് ഓക്സീമീറ്ററുകളുടെ ഉപജില്ലാതല വിതരണോദ്ഘാടനം അഴീക്കോട് എം.എൽ.എ കെ.വി.സുമേഷ് നിർവ്വഹിച്ചു. കെ.എസ്.ടി.എ.ജില്ലാ വൈസ്. പ്രസിഡൻ്റ് കെ.പി.രാധാകൃഷ്ണൻ ഓക്സീമീറ്ററുകൾ കൈമാറി.കെ.എസ്.ടി.എ.ഏറ്റെടുത്ത പ്രവർത്തനം മാതൃകാപരമാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.വി.നാരായണൻ, ഉപജില്ലാ ജോ. സെക്രട്ടറി സി.കെ.സുധീഷ് എന്നിവർ സംസാരിച്ചു.ഉപജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്കും ഓക്സീമീറ്ററുകൾ വിതരണം ചെയ്യാനുള്ള ഓക്സീമീറ്റർ ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728