Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരം നഗരസഭ, കൈതപ്രം 14-ാം വാര്‍ഡിൽ സ്ഥാപിച്ച ബോട്ടില്‍ ബൂത്തുകള്‍ ബഹു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. കെ വി ഫിലോമിന ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു.



    ശ്രീകണ്ഠപുരം നഗരസഭ, കൈതപ്രം 14-ാം വാര്‍ഡിലെ 'കൗണ്‍സിലര്‍ കെയര്‍ 2020-25' പദ്ധതി പ്രകാരം, പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യം വച്ചുകൊണ്ട് നിര്‍മിച്ച ബോട്ടില്‍ ബൂത്തുകള്‍ ബഹു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. കെ വി ഫിലോമിന ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു.

    കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ലളിതമായി നടത്തിയ  ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ വിജില്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. വികസന സമിതി കണ്‍വീനര്‍ പി പി മധുസൂദനന്‍, പി പി ഷാജി, മുകുന്ദന്‍ മടപ്പുര, എന്നിവര്‍ സംസാരിച്ചു. ആദ്യ ഘട്ടത്തില്‍ സമര്‍പ്പിച്ച രണ്ട് ബോട്ടില്‍ ബൂത്തുകള്‍ സ്‌പോണ്‍സര്‍ ചെയ്തത് 
    ശ്രീ വിശ്വകര്‍മ ചാരിറ്റബിള്‍ ട്രസ്റ്റ്, ഹൃദയ സ്വയം സഹായ സംഘം എന്നിവരാണ്. ഈ സംഘടനകളോടുള്ള നന്ദിയും കടപ്പാടും ഈ അവസരത്തില്‍ അറിയിക്കുന്നു.

    വാര്‍ഡിലെ പ്ലാസ്റ്റിക് മാലിന്യപ്രശ്‌നം നിയന്ത്രിക്കാനാണ് ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍   പ്ലാസ്റ്റിക് കുപ്പികള്‍ അനാവശ്യമായി വലിച്ചെറിയാതെ ദയവായി ബോട്ടില്‍ ബൂത്തുകളില്‍ മാത്രം നിക്ഷേപിക്കുക. പ്ലാസ്റ്റിക് കുപ്പികള്‍ മാത്രമേ ബൂത്തുകളില്‍ നിക്ഷേപിക്കാന്‍ പാടുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ. കുപ്പികളില്‍ വെള്ളം കെട്ടി കൊതുകുകള്‍ പെരുകുന്നത് തടയാന്‍ കുപ്പികള്‍ ക്യാപ്പോടു കൂടി മാത്രം നിക്ഷേപിക്കുക. 

    👇👇

    സ്നേഹപൂർവ്വം 💐
    വിജിൽ മോഹനൻ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728