Header Ads

ad728
  • Breaking News

    രാഷ്ട്രീയക്കാരാണ് കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയത്; രോഗവ്യാപനത്തിന് ഞങ്ങളല്ല ഉത്തരവാദികൾ.. വ്യാപാരികൾ.

    2020ല്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലമുണ്ടായ നഷ്ടത്തില്‍ നിന്ന് വ്യാപാരികള്‍ ഇതുവരെ മോചിതരായിട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ സേതുമാധവനൻ പറഞ്ഞു‍. പെട്ടെന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കച്ചവടക്കാർക്ക് ഭീമമായ നഷ്ടമുണ്ടാക്കും. കച്ചവടക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്നും കെ സേതുമാധവന്‍ പറഞ്ഞു.
        കോവിഡ് നിയന്ത്രണത്തിന്‍റെ  പേരിൽ 9 മണിക്ക് ഹോട്ടലുകൾ അടയ്ക്കുക എന്നത് പ്രായോഗികമല്ലെന്ന് ഹോട്ടല്‍ ആന്‍റ് റെസ്റ്റോറന്‍റ് അസോസിയേഷനും പ്രതികരിച്ചു. 9 മണി എന്നത് 11 മണി വരെ നീട്ടി നൽകണമെന്നും അവര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാർ കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി. ഇതുകൊണ്ടുണ്ടായ രോഗവ്യാപനത്തിന് വ്യാപാരികൾ ഉത്തരവാദികളല്ലെന്നും ഹോട്ടല്‍ ആന്‍റ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ സംസ്ഥാന ജനറൽ സെക്രട്ടറി ജയപാൽ പ്രതികരിച്ചു.
        കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം രാത്രി ഒമ്പത് മണി വരെ പരിമിതപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് വ്യാപാരികളുടെ ഭാഗത്തുനിന്ന് ഉയരുന്നത്. മാന്ദ്യത്തിലായിരുന്ന വിപണി തിരികെ വരുന്നതിനിടെയുള്ള നിയന്ത്രണങ്ങള്‍ പ്രതിസന്ധിയിലാക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക. കാരണം കോവിഡില്‍ തക‍ര്‍ന്ന വിപണി നീണ്ടവേളക്ക് ശേഷം ഒരുവിധം തിരിച്ചുപിടിക്കുന്നതിനിടെയാണ് സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പ്രവർത്തന സമയം രാത്രി ഒമ്പത് വരെയാക്കിയതും ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കുറച്ചതും ബുദ്ധിമുട്ടിലാക്കുമെന്ന് തന്നെയാണ് ഹോട്ടൽ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ ആവര്‍ത്തിക്കുന്നത്.

    ✅✅ 🅿️®️ ✅✅

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728