Header Ads

ad728
  • Breaking News

    അഞ്ജലി സണ്ണിയെ കെസിവൈഎൽ മലബാർ റീജിയൻ ആദരിച്ചു



    പയ്യാവൂർ:വനിത ദിനത്തോടനുബന്ധിച്ച്  കെസിവൈഎൽ മലബാർ റീജിയൻ അഞ്ജലി സണ്ണി ഞാറോലിക്കലിനെ കെസിവൈഎൽ മലബാർ റീജിയൻ ചാപ്ലിയൻ ഫാ. ബിബിൻ കണ്ടോത്തിൽ മെമന്റോ നൽകി ആദരിച്ചു.കെസിവൈഎൽ മലബാർ റീജിയൻ പ്രസിഡന്റ് ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ, ഡയറക്ടർ ഡോമിനിക്ക് പയറ്റുകാലയിൽ, കോട്ടൂർവയൽ യൂണിറ്റ്‌ പ്രസിഡന്റ് ജിമ്മി എന്നിവർ പങ്കെടുത്തു.2021 ലെ പ്രജാഹിത ഫൗണ്ടേഷന്റെ കലാ മേഖലയിലെ മികവിന് വനിതാദിന അവാർഡും അഞ്ജലി നേടിയിരുന്നു. കൊട്ടൂർവയൽ ഞാറോലിക്കൽ സണ്ണി - ബിൻസി  ദമ്പതികളുടെ  മകളാണ് അഞ്ജലി. മസ്‌ക്കുലർ ഡിസ്ട്രോഫി  ബാധിച്ചു വീൽ ചെയറിൽ ആയ അഞ്ജലി അവിടെ തളർന്നു പോകാതെ പെയിന്റിങ്ങിലും, പാട്ടിലും,ഗ്രാഫിക് ഡിസൈനിങ്ങിലും കഠിനധ്വാനം കൊണ്ട് വ്യക്തിമുദ്ര പതിപ്പിക്കുവാനും കോമേഴ്‌സിൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു.വീട്ടിൽ ഇരുന്നുകൊണ്ട്  ഷാർജയിലെ ഒരു കമ്പനിയിൽ അക്കൗണ്ടന്റായും അഞ്ജലി ജോലി ചെയ്യുന്നു. ചെറിയ പ്രശ്നങ്ങളുടെ പേരിൽ മാനസിക പിരിമുറുക്കങ്ങൾക്ക് അടിപെട്ടുപോകുന്ന യുവജനങ്ങൾക്ക് മാതൃകയാണ് അഞ്ജലി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728