Header Ads

ad728
  • Breaking News

    വർധിപ്പിച്ച വ്യാപാര ലൈസൻസ് ഫീസും, വഴിയോര കച്ചവടവും നിയന്ത്രിക്കണം - വ്യാപാരി വ്യവസായി ഏകോപന സമിതി


    പയ്യാവൂർ : വർദ്ധിപ്പിച്ച വ്യാപാര ലൈസൻസ് ഫീസും , വഴിയോരക്കച്ചവടവും നിയന്ത്രിക്കണമെന്ന്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി, വ്യാപാര ലൈസൻസ് ഫീസും, തൊഴിൽ നികുതിയും കുത്തനെ ഉയർത്തിയ നടപടി പിൻവലിക്കണമെന്നും യോഗം ബന്ധപ്പെട്ടവ രോടാവശ്യപ്പെട്ടു.യാതൊരുവിധ നിയന്ത്രണവുമില്ലാതെ നടത്തുന്ന വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ടവർ ശ്രദ്ധിക്കുന്നില്ലെന്നും യോഗം  കുറ്റപ്പെടുത്തി, ഇതിനെതിരെഅധികൃതർ  ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ നടത്തുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ മേഖലാ പ്രസിഡണ്ട്  ജോർജ്ജ് തോണിക്കൽ അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി സി.സി. മാമു ഹാജി,ഷാഫി ഈപ്പൻ, അലക്സ്, ജയപ്രകാശ്‌, കെ സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728