Header Ads

ad728
  • Breaking News

    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം നടന്നു

    യാത്രയയപ്പ് സമ്മേളനം :- ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപക അധ്യാപകേതര ജീവനക്കാർക്കുളള യാത്രയയപ്പ് സമ്മേളനം സംഗീതരത്നം ഡോ.ഉണ്ണികൃഷ്ണൻ പയ്യാവൂർ ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ ടി അബ്ദുൽ കരീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം, ഇ സി ഉണ്ണികൃഷ്ണൻ , ബിന്ദു തിരുമന, ടി എം തുളസിധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വിരമിക്കുന്ന ഹെഡ് മാസ്റ്റർ ഐആർ മനോജ്, കെ വി മധുസൂദനൻ ,എം ദിനേശൻ ,പി വി ശ്യാമള, എൻ കെ അനിത, സി ജാനകി , പി സി അബ്ദുള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു. സീനിയർ അസിസ്റ്റന്റ് കെ വാസന്തി നന്ദി പ്രകാശിപ്പിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728