Header Ads

ad728
  • Breaking News

    ദർശന കലാവേദിയുടെ പുതുതായി നിർമ്മിച്ച മീറ്റിംഗ് ഹാൾ നാടിന് സമർപ്പിച്ചു



    കണ്ണൂർ ജില്ലയിൽ ഏറ്റവും മികച്ച യൂത്ത് ഡെവലപ്മെൻറ് സെൻറർറിനുള്ള അവാർഡ് കരസ്ഥമാക്കിയ സാംസ്കാരിക സംഘടനയാണ് ദർശന കലാവേദി.കലാവേദിയുടെ ചിരകാല സ്വപ്നമായിരുന്നു സ്വന്തമായി ഒരു മീറ്റിംഗ് ഹാൾ നിർമ്മിക്കുക എന്നുള്ളത്. കലാവേദി മുൻകാല പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ മീറ്റിംഗ് ഹാൾ  എന്ന ആശയം പൂർണ്ണതയിൽ എത്തിക്കുകയും നാടിന് സമർപ്പിക്കുകയും ചെയ്തു.മീറ്റിംഗ് ഹാൾ ചേപ്പറമ്പ്  സ്കൂൾ മുൻ പ്രധാന അധ്യാപിക ശ്രീമതി ഇന്ദിരഭായ്  ടീച്ചർ നാടിന് സമർപ്പിച്ചു തുടർന്ന് ബിൽഡിങ് കമ്മിറ്റി കൺവീനർ ശ്രീ ഗോകുൽ കെ  അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിൽഡിംഗ്  കമ്മിറ്റി കൺവീനർ ശ്രീ പ്രശാന്തൻ  കെ കെ സ്വാഗതം പറഞ്ഞു ഫോക്ക്ലോർ അക്കാദമി പുരസ്കാരജേതാവ് ശ്രീ മലയൻ  പറമ്പിൽ പുരുഷോത്തമനെ ആദരിച്ചു പൊതുജന വായനശാല സെക്രട്ടറി ശ്രീ വിജയൻ കെ, ഗ്രാമദീപം പ്രസിഡൻറ് ശ്രീ അശോകൻ  കെ വി എന്നിവർ  ആശംസയും ശ്രീ സുമേഷ് പി  പി ,ശ്രീ ദീപേഷ് സി ,ശ്രീ വിനു വി ,ശ്രീ മണി വി, ശ്രീ രഞ്ജിത്ത് കെ,ശ്രീ അഷിൽ  കുമാർ സി  എന്നിവർ സംസാരിച്ചു ചടങ്ങിൽ ശ്രീ അഭിലാഷ് കണ്ണാവിൽ നന്ദിയും പറഞ്ഞു.കല  കായിക വിദ്യാഭ്യാസ മേഖലകളിൽ ആരോഗ്യപരമായ ക്യാമ്പുകൾ ഒരു കാലഘട്ടത്തിൽ തുടർച്ചയായി കേരളോത്സവ പരിപാടികളിൽ ഒന്നാമതും നാടിൻറെ വികസന കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുന്നതുമായ ഒരു സംഘടന കൂടിയാണ് ദർശന കലാവേദി.പുതുതായി നിർമ്മിച്ച മീറ്റിംഗ് ഹാൾ നാട്ടിൽ നടക്കുന്ന എല്ലാ മീറ്റിംഗുകൾക്കും ഉപയോഗപ്രദമാകും എന്ന് ഭാരവാഹികൾ അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728