Header Ads

ad728
  • Breaking News

    നഗരസഭ ഓഫീസിനു മുൻവശം ആരംഭിച്ച മാർക്കറ്റിംഗ് കിയോസ്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഡോ.കെ. വി. ഫിലോമിന ടീച്ചർ നിർവഹിച്ചു.

    ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ  നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുൻവശം ആരംഭിച്ച മാർക്കറ്റിംഗ് കിയോസ്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ  ഡോ.കെ. വി. ഫിലോമിന ടീച്ചർ നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ഓമന സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ചന്ദ്രാംഗദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  ആദ്യ വിൽപ്പന വൈസ് ചെയർമാൻ ശ്രീ കെ. ശിവദാസൻ നിർവഹിച്ചു. ഗുണമേന്മയേറിയ കുടുംബശ്രീ ഉത്പന്നങ്ങൾ ന്യായവിലയ്ക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനു വേണ്ടി കണ്ണൂർ ജില്ലാമിഷന്റെയും നഗരസഭയുടെയും സഹായത്തോടെ ആരംഭിച്ച ഈ സംരംഭത്തിന് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജോസഫിനടീച്ചർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ത്രേസ്യാമ്മ,   NULM സിറ്റി മിഷൻ മാനേജർ ശ്രീ ജിതേഷ് തോമസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.മെമ്പർസെക്രട്ടറി ശ്രീ കെ പി ലക്ഷ്മണൻ   നന്ദി പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728