Header Ads

ad728
  • Breaking News

    കോവിഡ് വാക്സീൻ കണ്ണൂർ ജില്ലയിൽ നാളെ ഡ്രൈ റൺ


     07-Jan-2021 

    കണ്ണൂർ: കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ജില്ലയിൽ ഡ്രൈ റൺ (മോക് ഡ്രിൽ) നടത്തും. യഥാർഥ വാക്‌സിനേഷൻ പ്രക്രിയയിൽ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പരീക്ഷിച്ച് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

    ജില്ലാ ആസ്പത്രി, ആലക്കോട് കുടുംബാരോഗ്യകേന്ദ്രം (തേർത്തല്ലി), ചെറുകുന്ന് സെയ്‌ന്റ് മാർട്ടിൻ ഡിപോറസ് ആസ്പത്രി എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടക്കുക. ഓരോ സ്ഥലങ്ങളിലും ഓരോ നോഡൽ ഓഫീസർമാർ നേതൃത്വം നൽകും. തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യപ്രവർത്തകരിലാണ് ഡ്രൈ റൺ നടത്തുക.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728