Header Ads

ad728
  • Breaking News

    demo news skpm

     




    ചരിത്ര പരമായി വളരെ ഏറെ പ്രസിദ്ധി നേടിയിട്ടുള്ള ഈ പ്രദേശം മൂഷികരാജവംശത്തിന്റെ കീഴിലായിരുന്നു ഭരിക്കപ്പെട്ടിരുന്നത്. മൂഷിക രാജാവയ ശ്രീകണ്ഠൻ ഭരിച്ചിരുന്നതിനാലാണ് ശ്രീകണ്ഠന്റെ പുരം അഥവാ ശ്രീകണ്ഠാപുരം ഉണ്ടായതെന്നാണ് ചരിത്രം. കേരളത്തിൽ ഇസ്ലാം മതം പ്രചരിച്ചിരുന്ന ആദ്യകാല കേന്ദ്രങ്ങളിലൊന്നായിരുന്നു ശ്രീകണ്ഠാപുരം. കൊടുങ്ങല്ലൂരിനൊപ്പം ഇവിടെയും ഇസ്ലാം മതം പ്രചരിച്ചുവെന്ന് കരുതപ്പെടുന്നു. കേരളത്തിൽ ഇസ്ലാം മതം എത്തിയ വർഷങ്ങളെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും മുഹമ്മദ് നബി ജീവിച്ചിരുന്ന കാലത്തേ ഇവിടെ ഇസ്ലാം എത്തിയതായി കണക്കാക്കുന്നു.പഴയ ചിറക്കൽ താലൂക്കിൽ പെട്ട ജഫർത്താൻ പഴയങ്ങാടി ആണെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. വളപട്ടണം പുഴ വഴി മാലിക് ദിനാറും സംഘവും പഴയങ്ങാടി പുഴക്കരയിൽ എത്തിയതായി ചരിത്രം പറയുന്നു. അന്ന് നാല് ഇല്ലങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. കുന്നത്തില്ലം, ബപ്പനില്ലം, മേലാക്കില്ലം, തുയ്യാടില്ലം . ഈ നാല് ഇല്ലത്തിന്റെ പേരുകളിൽ അറിയപ്പെടുന്ന കുടുംബക്കാരും ഇവിടത്തെ നാടുവാഴികളായിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728