Header Ads

ad728
  • Breaking News

    കാഞ്ഞങ്ങാട് പിതാവിൻ്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് മകന് പരുക്കേറ്റു


    കാഞ്ഞങ്ങാട്: ബേക്കല്‍ പൊലിസ് സ്റ്റേഷൻ പരിധിയിലെ പൂച്ചക്കാട് വീട്ടില്‍ സൂക്ഷിച്ച പിതാവിന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് മകന് പരുക്കേറ്റു.

    പതിനേഴ് വയസുകാരൻ അഫാസ് അഹമ്മദിനാണ് പരുക്കേറ്റത്. പിതാവിന്റെ പേരില്‍ ലൈസൻസുള്ള തോക്കാണിത്. ഞായറാഴ്ച്ച രാവിലെ എട്ടിന് തോക്ക് പരിശോധിക്കുമ്പോള്‍ അബദ്ധത്തില്‍ പൊട്ടിയതെന്നാണ് മൊഴി.
    സംഭവത്തില്‍ പിതാവിനെതിരെ പൊലീസ് കേസെടുത്തു. കട്ടിലില്‍ തലയണയ്ക്കടിയിലായിരുന്നു തോക്ക് സൂക്ഷിച്ചിരുന്നത്. ഇതെടുത്ത് പരിശോധിക്കുന്നതിനിടെയാണ് വെടിയുതിർന്നത്. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അശ്രദ്ധമായി തോക്ക് സൂക്ഷിച്ചതിനും അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തതിനുമാണ് പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്. ബേക്കല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തുകയാണ് ബേക്കല്‍ പൊലീസ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728