20 കാരനെ പെൺസുഹൃത്തിന്റെ വീടിന് സമീപത്തെ പൊട്ടകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വിശദമായ അന്വേഷണം ശാസ്ത്രീയ പരിശോധനക്ക് ശേഷം
പൂവാർ കരിങ്കുളത്ത് 20 വയസുകാരനെ പെൺസുഹൃത്തിന്റെ വീടിന് സമീപത്തെ പൊട്ടകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ശാസ്ത്രീയ പരിശോധനക്ക് ശേഷം. കിണറ്റിൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോൺ, ഭക്ഷണ പൊതി എന്നിവ പരിശോധനക്ക് അയക്കും. സംഭവ ദിവസം മകളും മുത്തച്ഛനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് എന്നാണ് പെൺകുട്ടിയുടെ അമ്മയുടെ മൊഴി.
ഇതിനിടെയാണ് സാനോജിന്റെ മൊബൈൽ ഫോൺ കിണറ്റിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ രണ്ട് തവണ പരിശോധന നടത്തിയിട്ടും ഫോൺ ലഭിച്ചിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവദിവസം സനോജ് പെൺസുഹൃത്തിന്റെ നിർദേശപ്രകാരം ഷവർമ വാങ്ങിയിരുന്നതായുമുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
No comments