ട്രാക്ക് മുറിച്ച് കടക്കുന്നത് ക്രിമിനൽ കുറ്റം; അപകടങ്ങളിൽ നഷ്ടപരിഹാരം നൽകാനാകില്ലെന്ന് റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ
കൊച്ചി:-ട്രാക്ക് മുറിച്ച് കടക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ വ്യക്തമാക്കി. സ്വന്തം ജാഗ്രതക്കുറവും നിയമലംഘനവും മൂലം അപകടത്തിൽപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നും ട്രൈബ്യൂണൽ അറിയിച്ചു.
പ്ലാറ്റ്‌ഫോമുകളിലേക്ക് പോകാൻ ഫൂട്ട് ഓവർ ബ്രിഡ്ജ് ഉണ്ടെന്നിരിക്കെ, അത് ഉപയോഗിക്കാതെ ട്രാക്കിലൂടെ നടക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് റെയിൽവേ ചൂണ്ടിക്കാണിച്ചു.
ട്രെയിൻ യാത്രയ്ക്കിടെ അപകടത്തിൽപ്പെടുന്നവർക്ക് മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുള്ളൂ എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
No comments