Header Ads

ad728
  • Breaking News

    കൂട്ടുപ്പുഴയില്‍ ആഡംബര കാറില്‍ കാന്തം ഘടിപ്പിച്ച്‌ എം ഡി എം എ കടത്ത്: മുഖ്യപ്രതി ഡല്‍ഹിയില്‍ അറസ്റ്റില്‍


    ഇരിട്ടി: ആഡംബര കാറില്‍ രഹസ്യമായ എംഡിഎംഎ കടത്തിയ കേസില്‍ നിർണായക അറസ്റ്റ്. കൂട്ടുപ്പുഴയില്‍ കാറിന്റെ അടിയില്‍ കാന്തം ഉപയോഗിച്ച്‌ ഘടിപ്പിച്ച പെട്ടിയില്‍ ഒളിപ്പിച്ച്‌ എം ഡി എം എ കടത്തുന്നതിറിടെ എംഡിഎംഎ പിടികൂടിയ കേസിലെ പ്രധാന കണ്ണിയാണ് ഡല്‍ഹിയില്‍ പിടിയിലായത്.

    മണിപ്പൂർ സ്വദേശിയായ മൈക്കിള്‍ ജി. ഹോക്കിച്ചിനെയാണ് (32) ഇരിട്ടി പോലീസും കണ്ണൂർ റൂറല്‍ ജില്ലാ പോലീസി‌ൻ്റെ ലഹരിവിരുദ്ധ | സ്ക്വാഡും ചേർന്ന് ഡല്‍ഹിയില്‍നിന്ന് അറസ്റ്റ് ചെയ്‌തത്.

    കണ്ണൂർ ജില്ലാ റുറല്‍ പോലീസ് മേധാവി ഉമേഷ് ഗോയത് ഐപിഎസിൻ്റെ നിർദേശപ്രകാരം ഇരിട്ടി ഡിവൈഎസ്‌പി ധനഞ്ജയ ബാബുവിൻ്റെയും ജില്ലാ നാർകോട്ടിക് സെല്‍ ഡിവൈഎസ്‌പി കുട്ടികൃഷ്‌ണൻ്റെയും മേല്‍നോട്ടത്തിലായി രുന്നു അന്വേഷണം.ഇരിട്ടി സർക്കിള്‍ ഇൻസ്പെക്ടർ ഉമേഷിന്റെ നേത്യത്വത്തിലളള | അന്വേഷണസംഘം ഡല്‍ഹി കേന്ദ്രികരിച്ച്‌ |നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇരിട്ടി എസ്.ഐ. അറാഫത്ത്, കണ്ണൂർ റൂറല്‍ ജില്ലാ പോലീസിൻ്റെ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസെഫ് അംഗങ്ങളായ നിസാമുദീൻ, ഷൗക്കത്തലി, അനൂപ്, സുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
    ദക്ഷിണന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ഡല്‍ഹി കേന്ദ്രികരിച്ച്‌ ലഹരിമരുന്ന് എത്തിക്കുന്നതിനുള്ള സാമ്പത്തിക ഇടപ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്ന പ്രധാന കണ്ണിയാണ് പിടിയിലായതരുന്ന് പോലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.പ്രതിയില്‍നിന്ന് നിരവധി മൊബൈല്‍ ഫോണുകളും വിവിധ സിം കാർഡുകളും വ്യാജ രേഖകളും എടിഎം കാർഡുകളും പാസ്ബുക്കുകളും ചെക്ക് ബുക്കുകളും പോലീസ് പിടിച്ചെടുത്തു.വിമാനം മാർഗം പ്രതിയെ ബെംഗളുരുവില്‍ എത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിന്നും തുടർനിയമനടപടികള്‍ക്കും ഗേഷം കോടതിയില്‍ ഹാജരാക്കും. മൈക്കിള്‍ ജി. ഹോക്കിച്ചിന്റെ അറസ്മാടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. കേസില്‍ കുടുതല്‍ പേർക്ക് പങ്കുണ്ടായെന്നും ലഹരിമരുന്ന് കടത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും പോലീസ് അന്വേഷണം തുടരുകയാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728