ക്യാൻസർ മരുന്നുകളുടെ വിലകുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ
_ന്യൂഡൽഹി: രാജ്യത്ത് കാൻസർ മരുന്നുകളുടെ പുതിക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ. 1364 മരുന്നുകളുടെ വിലയാണ് കുറച്ചത്. നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ തീരുമാനപ്രകാരമാണ് വില കുറച്ചത്.137 കാൻസർ മരുന്നുകളുടെ വ്യാപാര മാർജിൻ 30 ശതമാനമാക്കിയും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ തീരുമാനത്തിലൂടെ ഉപഭോക്താക്കൾക്ക് പ്രതിവർഷം ആകെ 3540.38 കോടി രൂപയുടെ സാമ്പത്തിക ലാഭം ഉണ്ടാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. മരുന്നുകളുടെ വിലക്കയറ്റത്തിൽ നിന്ന് സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ നടപടി.ഫാർമ സഹി ദാം' (Pharma Sahi Daam) മൊബൈൽ ആപ്പ് വഴിയോ NPPA വെബ്‌സൈറ്റ് (http:// nppa.gov.in) വഴിയോ മരുന്നുകളുടെ വില സ്ഥിരീകരിക്കാവുന്നതാണ്. അമിത വില ഈടാക്കുന്നതായി പരാതിയുണ്ടെങ്കില്‍ 'ഫാർമ ജൻ സമാധാൻ' പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യാം, 1800-111-255 എന്ന നമ്പറിൽ NPPA ഹെൽപ്പ് ലൈനുമായും ബന്ധപ്പെടാം._
No comments