Header Ads

ad728
  • Breaking News

    റോഡപകടങ്ങൾ കുറയ്ക്കാൻ 'ജീവ-സുയാത്ര' മിഷൻ




    സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന 'ജീവ-സുയാത്ര' മിഷന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 15 രാവിലെ 11.30 ന് എറണാകുളം ടൗൺ ഹാളിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും. ഗതാഗതവകുപ്പ് മന്ത്രി സി.പി ജോൺ അധ്യക്ഷനാകും.
    മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പദ്ധതിയുടെ ടീസർ പ്രകാശനം നിർവഹിക്കും. ജീവ-സുയാത്ര മിഷൻ ബ്രാൻഡ് അംബാസഡർ നടൻ മമ്മൂട്ടി പദ്ധതി ലോഗോ പ്രകാശനം ചെയ്യും.
    ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, മത്സ്യബന്ധന സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ, ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ, കൊച്ചി കോർപറേഷൻ മേയർ വി.കെ മിനിമോൾ, ജില്ല കളക്ടർ ജി. പ്രിയങ്ക, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ആർ. നിശാന്തിനി, വാർഡ് കൗൺസിലർ സുധ ദിലീപ് കുമാർ, ഗതാഗത സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്,  ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി കമ്മിഷണർ ഡോ. എസ്. സതീഷ് ബിനോ, ട്രാൻസ്പോർട്ട് കമ്മിഷണർ ജി. സ്പർജൻ കുമാർ തുടങ്ങിയവർ പങ്കെടുക്കും.
    2030ഓടെ റോഡപകട മരണങ്ങളും പരിക്കുകളും പകുതിയായി കുറയ്ക്കുകയെന്ന ആഗോള ലക്ഷ്യത്തോടെയാണ് സമഗ്ര ജീവൻരക്ഷാ പദ്ധതിയായ ജീവ-സുയാത്ര മിഷൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. സുരക്ഷിത നിരത്തുകൾ, സുരക്ഷിത പെരുമാറ്റം, അപകടാനന്തര അടിയന്തര പ്രതികരണം, സുരക്ഷിത വേഗത, സുരക്ഷിത വാഹനങ്ങൾ എന്നീ അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങൾ മുൻനിർത്തിയാണ്  മിഷൻ പ്രവർത്തിക്കുക.
     സ്‌കൂളുകളിലും കോളജുകളിലും റോഡ് സുരക്ഷാ ബോധവൽക്കരണം, അപകടമേഖലകൾ പരിഹരിക്കുന്നതിനുള്ള അത്യാധുനിക എഞ്ചിനീയറിങ് പരിഹാരങ്ങൾ, നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള ഗതാഗത നിയമപാലനം എന്നിവയാണ് നടപ്പാക്കുന്നത്. കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തവും പദ്ധതിയിൽ ഉറപ്പാക്കു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728