Header Ads

ad728
  • Breaking News

    ഹൈവേയില്‍ നിയമം തെറ്റിച്ചാല്‍ ഇനി ലൈസൻസ് തെറിക്കും; കര്‍ശന നടപടിയുമായി എംവിഡി




    മലപ്പുറം: ദേശീയപാതയിലെ ഗതാഗത നിയമലംഘനങ്ങള്‍ തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് പരിശോധനകള്‍ കർശനമാക്കി. മലപ്പുറം ജില്ലയില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയ 22 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് അധികൃതരുടെ തീരുമാനം.

    ഹെവി വാഹനങ്ങള്‍ അതിവേഗ പാതയിലൂടെ സഞ്ചരിക്കുന്നതും ഫാസ്റ്റ് ട്രാക്കില്‍ വാഹനങ്ങള്‍ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇനി അനുവദിക്കില്ല. കൂടാതെ, അനധികൃത പാർക്കിംഗിനും തെറ്റായ ദിശയിലൂടെ വാഹനമോടിക്കുന്നതിനുമെതിരെ പിഴയും പ്രോസിക്യൂഷൻ നടപടികളും ഉള്‍പ്പെടെയുള്ള കർശന ശിക്ഷകള്‍ ഉണ്ടാകും.

    അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി സ്കൂള്‍, കോളേജ് വിദ്യാർഥികള്‍ക്കിടയില്‍ പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകളും എംവിഡി സംഘടിപ്പിക്കുന്നുണ്ട്. ആളുകള്‍ റോഡ് മുറിച്ചുകടക്കാൻ സാധ്യതയുള്ള പ്രധാന ഇടങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റിക്കും നിർദേശം നല്‍കിയിട്ടുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728