Header Ads

ad728
  • Breaking News

    സ്‌റ്റോപ്പ് ഇല്ല; ഓടുന്ന ട്രെയിനില്‍ നിന്ന് സ്‌റ്റേഷനിലേക്ക് ചാടിയിറങ്ങാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

    _കൊച്ചി: ഓടുന്ന ട്രെയിനിൽ നിന്നും സ്റ്റേഷനിലേക്ക് ചാടിയിറങ്ങാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. പോഞ്ഞാശ്ശേരി സ്വദേശി അൽത്താഫ് (35) ആണ് മരിച്ചത്._

    _ഇന്നലെ പുലർച്ചെ ചെന്നൈ തിരുവനന്തപുരം മെയിൽ ട്രെയിനിൽ നിന്ന് ആലുവ സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം._

    _ട്രെയിൻ വേഗത കുറച്ചപ്പോഴാണ് യുവാവ് ചാടിയിറങ്ങാൻ ശ്രമിച്ചത്. കാൽ വഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അൽത്താഫിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല._

    _ദീർഘകാലം പ്രവാസിയായിരുന്ന അൽത്താഫ് നാട്ടിൽ തിരിച്ചെത്തി യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728