Header Ads

ad728
  • Breaking News

    കെഎസ്ഇബിക്ക് കൂടുതല്‍ ആശ്വാസം; എൻടിപിസിയിൽ നിന്നുള്ള വൈദ്യുതി കരാർ കാലാവധി നീട്ടി


    _തിരുവനന്തപുരം: കെഎസ്ഇബിക്ക് കൂടുതല്‍ ആശ്വാസം. എൻടിപിസിയിൽ നിന്ന് ലഭിക്കുന്ന 177മെഗാവാട്ട് വൈദ്യുതി മൂന്ന് വര്‍ഷത്തേക്ക് കൂടി ലഭിക്കും. കരാര്‍ നീട്ടാന്‍ സംസ്ഥാന റെഗുലേറ്ററി കമ്മീഷന്‍ കെഎസ്ഇബിക്ക് അനുമതി നൽകി.എൻടിപിസിയുടെ ബീഹാറിലുള്ള ബര്‍ഹ് താപവൈദ്യുതി നിലയത്തില്‍ നിന്നാണ് വൈദ്യുതി ലഭിക്കുക. ബര്‍ഹ് സ്റ്റേജ് ഒന്നില്‍ നിന്ന് യൂണിറ്റിന് 5.52 രൂപ നിരക്കില്‍ 80 മെഗാവാട്ടും സ്റ്റേജ് രണ്ടില്‍ നിന്ന് യൂുണിറ്റിന് 4.67 രൂപ നിരക്കില്‍ 97 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുക. 2029 മാര്‍ച്ച് വരെ ഈ വൈദ്യുതി കിട്ടും. സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി ക്ഷാമത്തിന് താൽക്കാലിക ആശ്വാസമേകുന്നതാണ് റെഗുലേറ്ററി കമ്മീഷന്റെ ഈ തീരുമാനം._

    _സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമൊരുക്കാൻ എൻടിപിസി ലിമിറ്റഡിന്റെ പിന്തുണ ലഭിച്ചതായി മന്ത്രി സണ്ണി ജോസഫ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കായംകുളത്ത് 2000 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നടപ്പാക്കാൻ കെഎസ്ഇബിയും എൻടിപിസിയും ഉടൻ ധാരണാപത്രം ഒപ്പുവെക്കുമെന്നും അ​ദ്ദേഹം പറഞ്ഞിരുന്നു.  വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം കെഎസ്ഇബിയുടെ സാങ്കേതിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും എൻടിപിസിയുടെ പ്രൊഫഷണൽ വൈദഗ്ധ്യം പ്രയോജനപ്പെടുത്തും. വൈദ്യുതി മേഖലയിൽ കൂടുതൽ കാര്യക്ഷമമായ സംവിധാനങ്ങൾ ഒരുക്കുന്നതിനാണ് ഈ സഹകരണം. അതേസമയം, കേരളത്തിലെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കുന്നതും പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.അതേസമയം, രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് കെഎസ്ഇബി. ഇതിനായി ടെൻഡർ ക്ഷണിച്ചു. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിലേക്കാണ് ടെൻഡർ വിളിച്ചിരിക്കുന്നത്.വിവിധ സമയങ്ങളിലേക്ക് 300 മുതൽ 1300 മെഗാവാട്ട് വരെയാണ് വാങ്ങുക. പുലർച്ചെയും രാത്രിയിലെ പീക്ക് സമയങ്ങളിലും ആവശ്യത്തിന് വൈദ്യുതി ലഭ്യമാകുന്ന രീതിയിലാണ് ടെൻഡർ നടപടികൾ ക്രമീകരിച്ചിരിക്കുന്നത്. ഈ മാസം തന്നെ ടെൻഡറുകൾ തുറന്ന് തുടർനടപടികളിലേക്ക് കടക്കും._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728