കാരുണ്യ ആരോഗ്യ പദ്ധതികള്‍ക്ക് 600 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ പദ്ധതികള്‍ക്കായി 600 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിന് 307.10 കോടി രൂപയുടെ അധിക അനുമതിയും കാരുണ്യ ബെനവലന്റ് ഫണ്ടിന് 293.62 കോടി രൂപയുമാണ് അനുവദിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കോടികളുടെ പെന്‍ഡിങ് ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിനും പദ്ധതികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുമാണ് സര്‍ക്കാര്‍ അധിക ഫണ്ട് വകയിരുത്തിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് വകയിരുത്തിയ 592 കോടിയുടെ ബജറ്റ് വിഹിതത്തിന് പുറമെയാണ് അധിക തുക അനുവദിച്ചത്. കാരുണ്യ പദ്ധതി വഴി സൗജന്യ ചികില്‍സ നല്‍കിയ വകയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ലഭിക്കാനുള്ള കോടികളും കുടിശ്ശികയായി കിടക്കുകയാണ്. പണം ലഭിക്കുന്നതോടെ ആശുപത്രികള്‍ക്ക് ആശ്വാസമാകും.
No comments