Header Ads

ad728
  • Breaking News

    കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പെണ്‍കുട്ടിയുടെ പുതുക്കിയ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

    ദില്ലി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ പെണ്‍കുട്ടിയുടെ പുതുക്കിയ ജനന സർട്ടിഫിക്കറ്റ് നൽകിയ മധ്യപ്രദേശ് സർക്കാർ നടപടി മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. 01.01.2008 എന്നത് 30.12.2009 എന്നാക്കിയാണ് പുതിയ ജനന സർട്ടിഫിക്കറ്റ് നല്‍കിയത്. പെൺകുട്ടിയുടെ പിതാവ് നൽകിയ അപേക്ഷയിലായിരുന്നു പുതിയ ജനന സർട്ടിഫിക്കറ്റ് നൽകിയത്. എന്നാൽ ഇതിൽ യുവതിക്ക് നോട്ടീസ് നൽകി വാദം കേട്ടില്ല. സ്വാഭാവിക നീതിയുടെ ലംഘനമെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി കോടതി റദ്ദാക്കിയത്. ജനനത്തീയതി മാറ്റം വോട്ടവകാശം ഉൾപ്പെടെയുള്ള അവകാശങ്ങളെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ പെൺകുട്ടിയുടെ വാദം കൂടി കേട്ട് തീരുമാനമെടുക്കാനാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ഗജേന്ദ്ര സിംഗ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

    കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം. വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്നായിരുന്നു ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. മഹേശ്വര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ജനന സര്‍ട്ടിഫിക്കറ്റില്‍ 2009 ഡിസംബര്‍ 30 ന് വൈകിട്ട് 5.50 ന് പെണ്‍കുട്ടി ജനിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് പൊലീസിന് മുമ്പാകെ പെണ്‍കുട്ടി ഹാജരാക്കിയ രേഖകളില്‍ 2008 ജനുവരി ഒന്നാണ് ജനന തീയതി. പെണ്‍കുട്ടി സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയതെന്നാണ് കമ്മീഷന്‍ പറയുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728