Header Ads

ad728
  • Breaking News

    അനധികൃത മണൽ കടത്ത്; ലോറി ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു



    തളിപ്പറമ്പ്: അനധികൃത മണൽ കടത്ത് നടത്തിയ ലോറി പോലീസ് പരിശോധനയ്ക്കിടെ ഡ്രൈവർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

    തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ എസ് ഐ മിഥുൻ ലാൽ കെ കെ, ഡ്രൈവർ സി പി ഒ രമേശ്, എ എസ് ഐ ജി അനിതകുമാരി എന്നിവർ ചേർന്ന് സ്റ്റേഷൻ പരിധിയിൽ രാത്രികാല പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ഇന്ന് പുലർച്ചെ പന്ത്രണ്ട് പതിനഞ്ചിന് ധർമശാല റോഡ് ജങ്ഷനിൽ വെച്ച് ധർമശാല ഭാഗത്ത് നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കെ എൽ അമ്പത്തിയേഴ് ബി എഴുപത്തിരണ്ട് അൻപത് നമ്പർ ടിപ്പർ ലോറി പോലീസ് കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ലോറി നിർത്താതെ മോറാഴ ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു.

    തുടർന്ന് പുഴ മണലാണ് ലോറിയിൽ ഉള്ളതെന്ന് കണ്ടെത്തി. പോലീസ് പരിശോധന തുടരുന്നതിനിടെ താഴെ ബക്കളം പോക്കറ്റ് റോഡിൽ എത്തിയപ്പോൾ റോഡരികിലുള്ള ഒഴിഞ്ഞ പറമ്പിൽ ഡ്രൈവർ മണൽ ഇറക്കുന്നത് കണ്ടു. സ്ഥലത്തെത്തിയ പോലീസിനെ കണ്ട് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728