Header Ads

ad728
  • Breaking News

    മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ മന്ത്രി അബ്ദുറഹ്മാനും ആന്‍റോ അഗസ്റ്റിനും ഉൾപ്പെടെ 5 പേർ ആദ്യഘട്ടത്തിൽ പ്രതികളാകും

    തിരുവനന്തപുരം: രണ്ടായിരത്തി ഇരുപത്തിരണ്ട് ലോകകപ്പ് നേടിയ അർജന്റീന ടീമിനെയും നായകൻ ലയണൽ മെസിയെയും കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ആദ്യഘട്ടത്തിൽ അഞ്ച് പേരെ പ്രതി ചേർക്കും.

    ആന്റോ അഗസ്റ്റിൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, മുൻ കായിക മന്ത്രി വി അബ്ദു റഹ്മാൻ, അബ്ദു റഹ്മാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലൻ, മുൻ ഫുട്ബോൾ താരം ഷറഫലി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് നീക്കം.

    നിലവിലുള്ള എഫ് ഐ ആറിൽ അഴിമതിക്കുറ്റം കൂടി ഉൾപ്പെടുത്തിയാൽ മതിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കേസിലെ ഗൂഢാലോചന കുറ്റമാണ് പ്രധാനമായും ആന്റോ അഗസ്റ്റിനെതിരെ ചുമത്തുന്നത്.അതേസമയം സ്പോർട്സ് കേരള ഫൗണ്ടേഷൻ, ജി സി ഡി എ എന്നീ സ്ഥാപനങ്ങൾക്കെതിരായ കുറ്റപത്രം വിശദമായ അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും തീരുമാനിക്കുക.

    നിലവിൽ കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന് മുൻപ് പ്രോസിക്യൂഷൻ അനുമതി ആവശ്യമാണോ എന്ന കാര്യത്തിൽ നിയമപരമായ വ്യക്തത വരാനുണ്ട്. ഇതിനായുള്ള നിയമോപദേശം തേടിയ ശേഷമായിരിക്കും എസ് ഐ ടി അടുത്ത ഘട്ട നടപടികളിലേക്ക് കടക്കുക."
     

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728