Header Ads

ad728
  • Breaking News

    മൂട്ട ശല്യം കാരണം ഉറക്കം നഷ്ടപ്പെട്ടു; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്


    കാഞ്ഞങ്ങാട്: ഹോട്ടല്‍ മുറിയില്‍ മൂട്ടയുടെ കടിയേറ്റതിന് 30,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവ്.ചെറുവത്തൂരിലെ വാസുദേവ കോണൂരായ നല്‍കിയ ഹര്‍ജിയിലാണ് 15,000 രൂപ നഷ്ടപരിഹാരമായും, 10,000 രൂപ ചികിത്സാച്ചെലവായും, 5,000 രൂപ കോടതിച്ചെലവായും നല്‍കാന്‍ കാസര്‍കോട് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്.
    മാപ്പുകൾ കാണൂ

    2024 ഓഗസ്റ്റ് 26-നാണ് വാസുദേവ കോണൂരായയും കുടുംബവും പത്മനാഭസ്വാമിക്ഷേത്ര ദര്‍ശനത്തിനും ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാനുമായി തിരുവനന്തപുരത്തെ 'രൂപ്മഹല്‍' ഹോട്ടലില്‍ മുറിയെടുത്തത്. 3,500 രൂപയുടെ ശീതീകരിച്ച ഡബിള്‍ മുറിയാണ് എടുത്തത്. ദീര്‍‍ഘയാത്രകഴിഞ്ഞ് ക്ഷീണിതരായ കുടുംബത്തിന് മൂട്ട ശല്യം കാരണം രാത്രിയൊട്ടും ഉറങ്ങാനായില്ല. ഒപ്പമുണ്ടായിരുന്ന കൊച്ചുകുട്ടികള്‍ക്കടക്കം മൂട്ടയുടെ കടിയേറ്റ് ദേഹത്ത് പലയിടത്തും ചുവന്നുതുടുത്തു. ചൊറിച്ചിലും അനുഭവപ്പെട്ടു.

    ഇക്കാര്യം ഹോട്ടല്‍ റിസപ്ഷനില്‍ പറയുകയും ചെയ്തു. പിറ്റേദിവസം തിരുവനന്തപുരത്തെ ആന്‍ഡിയല്‍ ആശുപത്രിയിലെത്തി ചികിത്സതേടി. ഡോ . മഹേഷ് കുമാര്‍ പരിശോധിച്ച്‌ മരുന്ന് നല്‍കി. തിരികെ നാട്ടിലെത്തിയശേഷം ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷൻ അഡ്വ. എ. രാധാകൃഷ്ണന്‍ മുഖേന ഉപഭോക്തൃ തര്‍‍ക്കപരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.

    കേസ് തിരുവനന്തപുരത്തെ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ പരിധിയിലേക്ക് മാറ്റണമെന്ന് ഹോട്ടല്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും കമ്മീഷന്‍ അനുവദിച്ചില്ല. എന്നാല്‍ ഹോട്ടലിനെതിരേ ഇത്തരത്തിലുള്ള പരാതിയുണ്ടായിട്ടില്ലെന്നതടക്കമുള്ള വാദമാണ് ഹോട്ടല്‍ അധികൃതര്‍ ഉയര്‍ത്തിയത്. ആശുപത്രി പരിശോധനാരേഖകളും ലാബ് റിപ്പോര്‍ട്ടുകളുമെല്ലാം വാസുദേവ ഹാജരാക്കിയിരുന്നു. ഒരുമാസത്തിനുള്ളില്‍ തുക നല്‍കണമെന്നാണ് വിധി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728