Header Ads

ad728
  • Breaking News

    അനര്‍ഹമായ മുൻഗണന റേഷൻ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാനുള്ള സമയപരിധി നീട്ടി


    _തിരുവനന്തപുരം: അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേല്‍പ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി._

    _രണ്ടുമാസത്തേക്ക് കൂടിയാണ് സമയം നീട്ടിയത്. രണ്ടുമാസത്തിനുള്ളില്‍ തിരിച്ചെത്തിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് മീഡിയവണിനോട് പറഞ്ഞു. 40,000ത്തിനടുത്ത് ആളുകള്‍ മുൻഗണന റേഷൻ കാർഡ് അർഹമായി കൈവശം വച്ചിട്ടുണ്ട്. അനർഹരുടെ കൃത്യമായ കണക്ക് രണ്ടുമാസത്തിനുള്ളില്‍ റേഷൻകടകള്‍ വഴി ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു._

    _''അനർഹമായിട്ട് പ്രയോറിറ്റി കാർഡുകള്‍, അതായത് എവൈഐ കാർഡും പ്രയോറിറ്റി കാർഡും കൈവശം വെച്ചിട്ടുള്ള വ്യക്തികള്‍ക്ക് അത് സറണ്ടർ ചെയ്യാൻ വേണ്ടി രണ്ട് മാസവും കൂടി സമയം ദീർഘിപ്പിച്ചു നല്‍കിയിട്ടുണ്ട് . ഇവർ പല കാരണത്താല്‍ അനർഹമാവാം. അതായത് സർക്കാർ ജോലിയിലേക്ക് കടന്നുവരാം, വരുമാനം വർദ്ധിക്കാം, മറ്റ് ജീവിത സാഹചര്യങ്ങള്‍ ആ മെച്ചപ്പെട്ട നിലയില്‍ വരുമാനം വർധിക്കുന്ന നിലയില്‍ സ്വാഭാവികമായിട്ടും അവർ സ്വമേധയാ ഒഴിയണം._

    _സ്വമേധയാ ഒഴിയാതെ പോകുന്ന അനവധി പേരുണ്ട്. അങ്ങനെയുള്ളവർക്ക് കെടിപിഡിഎസ് ആക്‌ട് പ്രകാരമുള്ള നടപടികള്‍ ഉണ്ടാകും. അത് വലിയ ഫൈൻ അതിലേക്ക് വരും . അപ്പോള്‍ അതിനെ സംബന്ധിച്ച്‌ ഒരുപാട് പേർക്ക് ഇപ്പോള്‍ അതിന്റെ നടപടികളിലേക്ക് വരികയാണ്. അപ്പോള്‍ ചെല്ല അറിയാതെ മനഃപൂര്‍വം അല്ലാതെ ഇത് കൈവശം വെച്ചുകൊണ്ടിരിക്കുന്നവരുണ്ട്. അപ്പോള്‍ അതെല്ലാം കൂടി പരിഗണിച്ചുകൊണ്ട് അനർഹമായി ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്ന കാർഡുകള്‍ സ്വമേധയാ സറണ്ടർ ചെയ്യാൻ വേണ്ടി രണ്ട് മാസ കാലാവധി കൂടി നല്‍കിയിരിക്കുന്നു. ആ സമയത്തിനുള്ളില്‍ സറണ്ടർ ചെയ്യുന്നവർക്ക് മറ്റ് നടപടികള്‍ ഒന്നും തന്നെ ഉണ്ടാവുകയില്ല. ഫൈനോ മറ്റ് നടപടികളോ ഒന്നും തന്നെ ഉണ്ടാവുകയില്ല'' മന്ത്രി വിശദീകരിച്ചു._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728