Header Ads

ad728
  • Breaking News

    വിപണിയിൽ അരിവില കുത്തനെ ഉയരുന്നു; ഒരാഴ്ചയ്ക്കിടെ വർധിച്ചത് 12 രൂപ വരെ, സാധാരണക്കാർക്ക് ഇരുട്ടടി





    കണ്ണൂർ: കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് പൊതുവിപണിയിൽ അരിവില കുതിച്ചുയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിവിധയിനം അരികൾക്ക് കിലോഗ്രാമിന് 4 രൂപ മുതൽ 12 രൂപ വരെയാണ് കൂടിയത്. ബിരിയാണി അരിയുടെ വിലയിലാകട്ടെ 10 രൂപ മുതൽ 20 രൂപ വരെയുള്ള വർധനവുണ്ടായി. അരിക്കൊപ്പം പച്ചക്കറികൾക്കും മസാലക്കൂട്ടുകൾക്കും വില ഉയർന്നതോടെ നിത്യജീവിതച്ചെലവ് താങ്ങാനാവാത്ത അവസ്ഥയിലാണ് ജനങ്ങൾ.

    മാപ്പുകൾ കാണുക

    കഴിഞ്ഞയാഴ്ച 50 രൂപയായിരുന്ന ഒരു കിലോ ജയ അരിക്ക് ഇപ്പോൾ 55 രൂപ നൽകണം. 60 രൂപയുണ്ടായിരുന്ന പൊന്നി അരിക്ക് 68 രൂപയായും, 65 രൂപയുണ്ടായിരുന്ന പൊന്നി ചൂടിക്ക് 78 രൂപയായും വില ഉയർന്നു. പൊന്നി ഫൈവ് അരിയുടെ വില 60-ൽ നിന്ന് 68 രൂപയായി. വൈറ്റ് ആൻഡ് വൈറ്റ് അരിക്ക് കിലോയ്ക്ക് 50 രൂപയിൽ നിന്ന് 56 രൂപയായി വർധിച്ചപ്പോൾ, മന്തി അരിയുടെ നിരക്ക് 140 രൂപയിലെത്തി.

    മലയാളികൾക്കിടയിൽ ഏറെ ഡിമാൻഡുള്ള ബിരിയാണി അരിയുടെ നിരക്കിലും വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജോക്കർ ബ്രാൻഡ് അരിക്ക് 80 രൂപയിൽ നിന്ന് 100 രൂപയായി ഉയർന്നു. മലബാർ, ത്രീമാൻ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അരിക്ക് കിലോയ്ക്ക് 180 രൂപയായിരുന്നത് 190 രൂപയായി മാറി. ഇതോടെ വീടുകളിലും ഹോട്ടലുകളിലും ബിരിയാണി അടക്കമുള്ള വിഭവങ്ങൾ തയാറാക്കുന്നതിനുള്ള ചെലവും ഗണ്യമായി വർധിക്കും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728