Header Ads

ad728
  • Breaking News

    അലക്ഷ്യമായി റോഡില്‍ സംസാരിച്ചവരെ രക്ഷിക്കാൻ കാര്‍ ബ്രേക്കിട്ടു; സ്കൂട്ടര്‍ ബസ്സിനടിയില്‍പ്പെട്ട് യുവതികള്‍ക്ക് ദാരുണാന്ത്യം


    പാമ്പാടി പതിമൂന്നാം മൈലില്‍ സ്കൂട്ടർ സ്വകാര്യ ബസിനടിയില്‍‌പെട്ട് രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം.വട്ടക്കാവ്വങ്കല്‍ തോമസിന്റെ മകള്‍ ആഷ്‌ലി (22), കടുവും ഭാഗത്ത് കുര്യാക്കോസ് അച്ചന്റെ മകള്‍ കൃപ (25) എന്നിവരാണ് മരിച്ചത്. അലക്ഷ്യമായി റോഡില്‍ നിന്ന് സംസാരിച്ചവരെ രക്ഷിക്കാൻ കാർ ബ്രേക്കിടുകയായിരുന്നു. പിന്നാലെ വന്ന സ്കൂട്ടറും ബ്രേക്കിട്ടെങ്കിലും നിയന്ത്രണംവിട്ട് എതിരെ വന്ന സ്വകാര്യ ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു.രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. തൊട്ടുമുൻപില്‍ പോയ കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ യുവതികള്‍ സഞ്ചരിച്ച സ്കൂട്ടറും ബ്രേക്കിടുകയായിരുന്നു. തുടർന്ന് നിയന്ത്രണം തെറ്റി മറിയുകയും യുവതികള്‍ റോഡിലേക്ക് വീഴുകയും ചെയ്തു. ഈ സമയം എതിർദിശയില്‍ കട്ടപ്പനയില്‍ നിന്ന് കോട്ടയത്തേക്ക് വന്ന സിഎംഎസ് ബസ് ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങി. രണ്ടുപേരും അപകടസ്ഥലത്ത് തന്നെ തല്‍ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728