റെയില്‍വേ നിയമലംഘനം: 2,541 കേസുകളിലായി 13.74 ലക്ഷം രൂപ പിഴ
_തിരുവനന്തപുരം: റെയില്‍വേ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും റെയില്‍വേ സ്റ്റേഷനുകളില്‍ അച്ചടക്കം നിലനിർത്താനുമായി ആർപിഎഫ് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഷന്റെ അധികാരപരിധിയിലെ പ്രദേശങ്ങളില്‍ റെയില്‍വേ നിയമലംഘനങ്ങള്‍ക്കെതിരേ പരിശോധന ശക്തമാക്കി._
_ജൂലൈ 20 മുതല്‍ ആർപിഎഫ് തിരുവനന്തപുരം ഡിവിഷണല്‍ കമ്മിഷണർ മുഹമ്മദ് ഹനീഫിന്റെ നിർദേശപ്രകാരം വിവിധ റെയില്‍വേ നിയമലംഘനങ്ങളിലായി 2,541 കേസുകള്‍ രജിസ്റ്റർ ചെയ്തു. 13,74,000 രൂപ പിഴ ഈടാക്കി._
_റെയില്‍വേ ട്രാക്കില്‍ അതിക്രമിച്ചുകയറുക, അനധികൃതമായി ട്രാക്ക് മുറിച്ചുകടക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് 2,221 കേസുകളിലായി 11,12,000 രൂപ പിഴ ഈടാക്കി. നോ പാർക്കിംഗ് മേഖലയില്‍ വാഹനം പാർക്ക് ചെയ്തതിന് 269 കേസിലായി 1,34,500 രൂപയും പുരുഷന്മാർ വനിതാ കോച്ചുകളില്‍ യാത്ര ചെയ്തതിന് 51 കേസുകളിലായി 1,27,500 രൂപയും പിഴ ഈടാക്കി.
No comments