Header Ads

ad728
  • Breaking News

    സംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പില്‍ നിന്ന് മാറ്റി,വിവിധ ജില്ലകളില്‍ പുതിയ കളക്ടര്‍മാര്‍


    _തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം.ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പില്‍ നിന്ന് മാറ്റി വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു._

    _കശുവണ്ടി വികസന വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അധികചുമതലയും നല്‍കി.അരുണ്‍ കെ വിജയൻ പൊതുവിദ്യാഭ്യാസ ഡയറക്ടറാകും._

    _ഡോ. രേണു രാജ് ഐഎഎസിന് നാഷണല്‍ ഹെല്‍ത്ത് മെഡിസിന്റെ അധിക ചുമതല നല്‍കി._ _നിലവില്‍ തിരുവനന്തപുരം ജില്ലാ കളക്ടറായ അനുകുമാരി ജിഎസ്ടി കമ്മീഷണറാകും. സ്നേഹില്‍ കുമാർ സിംഗിന് വ്യവസായ വകുപ്പിലേക്കാണ് മാറ്റം, KSIDC എം ഡിയുടെ അധിക ചുമതലയും നല്‍കും._ _ശ്രീധന്യ സുരേഷ് കാസർഗോഡ് ജില്ലാ കളക്ടർ. തിരുവനന്തപുരം സബ് കളക്ടറായ ആല്‍ഫ്രഡ് ഒവി മിഷൻ സമുദ്ര നോഡല്‍ ഓഫീസർ.അഞ്ചു കെ എസ് തിരുവനന്തപുരം കളക്ടർ.കൃഷി വകുപ്പിലേക്കാണ് അർജുൻ പാണ്ഡ്യന്റെ മാറ്റം._
    _തൃശൂർ കളക്ടർ ശിഖ സുരേന്ദ്രന് കിലയുടെ (KILA) അധിക ചുമതല നല്‍കി. ദിലീപ് കെ ശബരിമല എഡിഎം._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728