വിദ്വേഷ പോസ്റ്റ്: ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി
*കണ്ണൂർ* യുക്തിവാദി നേതാവ് ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി കേസ്. സമുദായിക സ്പർദ്ധ ഉണ്ടാക്കൽ, സ്ത്രീകളുടെ അന്തസ്സ് ഹനിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കണ്ണൂർ ചക്കരക്കൽ പോലീസിന്റെതാണ് നടപടി.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവും പ്രഭാഷകനുമായ അബ്ദുള്ള ബാസിൽ നൽകിയ പരാതിയിലാണ് നടപടി.
ആഗസ്റ്റ് 12ന് ആരിഫ് ഹുസൈൻ തെരുവത്ത് ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് വിവാദത്തിന്റെ തുടക്കം. അബ്ദുള്ള ബാസിലിന്റെ അമ്മയെയും സഹോദരിയെയും ലൈംഗികമായി അധിക്ഷേപിച്ചും, പൊതുവെ മുസ്ലിം സ്ത്രീകളെ അപമാനിക്കുന്ന തരത്തിലും പോസ്റ്റ് ഇട്ടു എന്നാണ് പരാതി. മനപ്പൂർവം പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നും FIR-ൽ പറയുന്നു.
ഇതിനെതിരെ അന്ന് തന്നെ ബാസിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ആ പരാതി സൈബർ ക്രൈം ഹെഡ്ക്വാർട്ടേഴ്സ് വഴി ചക്കരക്കൽ പോലീസിന് കൈമാറുകയായിരുന്നു.
ആദ്യം ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് പോലീസ് ചുമത്തിയത് എന്ന് ആക്ഷേപം ഉയർന്നിരുന്നു.
No comments